സിറ്റിങ് സീറ്റിൽ വിജയം ഉറപ്പില്ലാത്ത മുഖ്യമന്ത്രി? കർണാടകയിൽ സിദ്ധരാമയ്യ സുരക്ഷിത മണ്ഡലം തേടുന്നു!!
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കാൻ സുരക്ഷിത മണ്ഡലം തേടുന്നെന്ന് റിപ്പോർട്ട്. സീറ്റിങ് സീറ്റായ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ഇനി മത്സരിച്ചാൽ ജയിക്കുമെന്ന് ഉറപ്പില്ലെന്നതാണ് സിദ്ധരാമയ്യയെ പുതിയ മണ്ഡലം തേടാൻ പ്രേരിപ്പിക്കുന്നത്. 2018 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോപ്പാൽ, ബഡാമി, ബഗാൾകോട്ട് എന്നാ മണ്ഡലങ്ങളിൽ നിന്നായിരിക്കും മത്സരിക്കാൻ പോകുന്നതെന്നാണ് സൂചനകൾ.
ചാമുണ്ഡേസ്വരിയിൽ എതിർപ്പാടികൾ ശക്തി പ്രാപിച്ചതാണ് സിദ്ധരാമയ്യയെ ആശങ്കയിലാക്കുന്നത്. നിരവധി ശക്തരായ നേതാക്കൾ സിറ്റിങ് മണ്ഡലത്തിൽ വളർന്നു വന്നിട്ടുണ്ട്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ മത്സരിച്ചാൽ വിജയിക്കിലെന്ന ഇന്റിലജൻസ് റിപ്പോർട്ടും വന്നിട്ടുണ്ടെന്നാണ് സൂചനകൾ.

പ്രധാന എതിരാളികൾ
ജിഡിഎസിലെ ഡിടി ദേവദൗഡ, ബിജെപിയിലെ വി ശ്രീനിവാസ് പ്രസാദ് എന്നിവരായിരിക്കും സിദ്ധരാമയ്യയുടെ പ്രധാന എതിരാളികൾ. ജെഡി(എസ്)ലെ മുൻ എംപി എഎച്ച് വിശ്വനാഥ് സിദ്ധരാമയ്യയെ പുറത്താക്കുന്നതിന് പ്രയത്നിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇതൊരു നല്ല കാര്യമല്ല
മുഖ്യമന്ത്രി സ്ഥാനാർത്ഥി തന്റെ മണ്ഡലം മാറുന്നത് വോട്ടർമാർക്ക് നല്ല സിഗ്നൽ അല്ല നൽകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം സുരക്ഷിത മണ്ഡലം തേടി മാറുന്നത് കർണാടകയിൽ ആദ്യ സംഭവമല്ല. രാമകൃഷ്ണ ഹെഗ്ഡേയും എസ്എം കൃഷ്ണയും ഇതിനുമുമ്പ് സിറ്റിങ് സീറ്റിൽ വിജയസാധ്യത കുറവാണെന്ന് അറിഞ്ഞപ്പോൾ സുരക്ഷിത മണ്ഡലം തേടിപോയിരുന്നു.

സുരക്ഷിത മണ്ഡലം തേടുന്നത് ആദ്യമല്ല
സിറ്റിങ് സീറ്റായ ഉത്തര കന്നഡയിൽ നിന്ന് ബാസവൻഗുഡി നിയോജയ മണ്ഡലത്തിലേക്കായിരുന്നു ഹെഗ്ഡെ മാറിയത്. അതുപോലെ സിറ്റിഹ് സീറ്റായ മഡൂർ നിയോജക മ്മഢലത്തിൽ വിജയസാധ്യത ഇല്ലെന്ന് കണ്ട് കാംരാജ്പേട്ട് നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു എസ് എം കൃഷ്ണ മത്സരിച്ചത്.

ഗുജറാത്ത് മോഡൽ
അതേസമയം കർണാടകയിൽ ഗുജറാത്ത് മോഡലാണ് നടപ്പാക്കാൻ പോകുന്തെന്നായിരുന്നു നേരത്തെ ഉള്ള റിപ്പോർട്ട്. കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുജറാത്തിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ കർണാടകയിലും നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ നടക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യവട്ടം മൂന്ന് ദിവസം പര്യടനം
ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ നടത്തിയ യോഗത്തിലാണ് തീരുമാനമായത്. ഗുജറാത്ത് ഭരണം പിടിച്ചെടുക്കാനായില്ലെങ്കിലും വൻ മുന്നേറ്റമായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് കാഴ്ച്ചവെച്ചത്. ഇതിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ബുദ്ധിയാണെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

വീടുതോറും കയറിയുള്ള പ്രചരണം
കർണാടകയിൽ സംസ്ഥാനത്തെ 56,000 ബൂത്തുകളിൽനിന്നു തിരഞ്ഞെടുത്ത സജീവപ്രവർത്തകർക്കു മണ്ഡലതല പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഒരു ബസിൽ എല്ലാ നേതാക്കളും സംയുക്ത പ്രചാരണം നടത്താനും തീരുമാനമുണ്ട്. സ്ഥാനാർഥി നിർണയം കാലേകൂട്ടി പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ടെന്ന് കർണാടകയുടെ ചാർജ്ജുള്ള കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രചരണത്തിന് ചില നിർദേശങ്ങളും രാഹുൽ ഗാന്ധി നേതാക്കൾക്ക് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications