പ്രാദേശികവികാരം ആളിക്കത്തുന്നു!!കര്‍ണ്ണാടക സര്‍ക്കാര്‍ പ്രത്യേക സംസ്ഥാന പതാകക്കായി ശ്രമം!!

Subscribe to Oneindia Malayalam

ബെംഗളൂരു: അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പല വഴികളും തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രാദേശിക വികാരം ആളിക്കത്തിച്ച് സംസ്ഥാനത്തിന് പ്രത്യേക പതാകയെന്ന ആവശ്യവുമായാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. ഒന്‍പത് അംഗങ്ങളടങ്ങിയ കമ്മിറ്റിയാണ് രൂപീകരിച്ചത്. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണ്ണാടക.

2018 ല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് ഈ നീക്കം. 2012 ല്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പ്രത്യേക സംസ്ഥാന പതാക നല്ലതായിരിക്കില്ല എന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം.

 sidharamaiah-1

കര്‍ണ്ണാടക സര്‍ക്കാരിന്റെ ആവശ്യത്തിന് നിയമപരമായി അനുമതി ലഭിച്ചാല്‍ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായിരിക്കും കര്‍ണ്ണാടക. നിലവില്‍ ജമ്മു കശ്മീരിനു മാത്രമാണ് സ്വന്തമായി സംസ്ഥാന പതാകയുള്ളത്. സംസ്ഥാനത്ത് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പു പ്രകാരമാണ് ജമ്മു കശ്മീരിന് പ്രത്യേക പതാക എന്ന അനുമതി നല്‍കിയത്.

English summary
n a big development, the Congress government in Karnataka has set up a nine member committee to design a state flag
Please Wait while comments are loading...