ഹിജാബ് വിവാദം: ഏതു മതവും സ്വീകരിക്കാം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്ന 5 കാര്യങ്ങൾ ഇതാണ്
ഹിജാബ് വിവാദം: ഏതു മതവും സ്വീകരിക്കാം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്ന 5 കാര്യങ്ങൾ ഇതാണ്
ഡൽഹി: ഹിജാബ് വിവാദം വലിയ രീതിയിലുളള ചർച്ചകളിലേക്ക് കടക്കുകയാണ്. ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ബുധനാഴ്ച മുതൽ അടച്ചിട്ട സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ, കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഇന്നലെ രാത്രിയിൽ മാറ്റിവച്ചു. മുൻകരുതൽ നടപടിയായി അവധി ഫെബ്രുവരി 16 വരെ നീട്ടുകയാണെന്നും ഈ കാലയളവിൽ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ നടക്കുമെന്നും സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവിൽ അറിയിച്ചു.
ഓൺലൈൻ ക്ലാസുകളും തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

എന്നാൽ, ഇന്നലെ, ഈ കേസിൽ അടിയന്തര വാദം കേൾക്കുന്നത് സുപ്രീം കോടതി നിരസിച്ചിരുന്നു. നിലവിൽ കോളേജുകൾ അടച്ചിട്ടിരിക്കുകയാണ്. ബെംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പ്രതിഷേധം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ സേന വിവിധ സ്ഥലങ്ങളിൽ ക്രമ സമാധാനം ശക്തിപ്പെടുത്തുകയാണ്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്ന 5 കാര്യങ്ങൾ ഇങ്ങനെ ; -

ഹൈക്കോടതിയുടെ മുഴുവൻ ബെഞ്ച് കേസ് പരിഗണിച്ചതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്ത് വിട്ടത്.
1. "ഇന്ത്യ ഒരു മതേതര രാഷ്ട്രമായതിനാൽ, ഏതു മതവും സ്വന്തം മതമായി സ്വയം സ്വീകരിക്കാം. അതിനാൽ, തന്നെ ഓരോ പൗരനും ഇഷ്ടമുള്ള ഏത് വിശ്വാസവും വിശ്വസിക്കാനും ആചരിക്കാനും അവകാശമുണ്ട്. എന്നിരുന്നാലും, ഇത്തരിലുളള അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന നൽകുന്ന ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. എന്നാൽ, ഭരണഘടനാ ഉറപ്പുകളുടെ വെളിച്ചത്തിൽ ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന്റെ ഭാഗമാണോ, ഇതിൽ ആഴത്തിലുള്ള പരിശോധന ആവശ്യമാണ്," ഉത്തരവിൽ പറയുന്നു.

2. "ഈ ഹർജികളെല്ലാം പരിഗണിക്കാനിരിക്കെ, എല്ലാ വിദ്യാർത്ഥികളെയും ഞങ്ങൾ വിലക്കുന്നുണ്ട്. കാവി ഷാളുകൾ ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ ഞങ്ങൾ വിലക്കുന്നു. ക്ലാസുകൾക്കുള്ളിൽ സ്കാർഫുകൾ, ഹിജാബ്, മത പതാകകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ എന്നിവ എല്ലാം ഇതിൽ ഉൾപ്പെടുന്നു," ഉത്തരവിൽ പറയുന്നു.

3. "കോളേജ് വികസന സമിതികൾ ഡ്രസ് കോഡ് നിർദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് ഉത്തരവ് പരിമിതപ്പെടുത്തിയിരിക്കുന്നത്".
4. "നമ്മുടേത് ഒരു പരിഷ്കൃത സമൂഹമാണ്. അതിനാൽ, മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ പേരിൽ ഒരു വ്യക്തിയെയും പൊതു സമാധാനത്തിനും ഭംഗം വരുത്തുന്ന പ്രവൃത്തിയും ചെയ്യാൻ അനുവദിക്കില്ല."
5. "പ്രക്ഷോഭങ്ങൾ നടത്തുന്നതും തുടർന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ എന്നിവ നടത്തുന്നതിനേക്കാൾ വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങുന്നത് അവരുടെ താൽപ്പര്യം മെച്ചപ്പെടുത്തും." - ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് സുപ്രീംകോടതി ഇന്നലെ രംഗത്ത് എത്തിയിരുന്നു. കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുളള ഹർജിയാണ് കോടതിയുടെ മറുപടി. കർണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ച് വരികയാണെന്നും ഹൈക്കോടതിയിൽ നടക്കുന്ന വാദം പരിശോധിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീംകോടതി ഇന്നലെ തയ്യാറായില്ല. ഇത് ദേശീയ തലത്തിൽ വിഷയമാക്കരുതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. ഉചിതമായ സമയത്ത് ഇടപെടുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തിരുന്നു.
Recommended Video

അതേസമയം, കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം നടത്തത്. കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് തുടക്കം ആകുകയായിരുന്നു. തുടർന്ന് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു. എന്നാൽ, ഇതിന് പിന്നാലെ എ ബി വി പി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിൽ എത്തി പ്രതിഷേധം നടത്തി. ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി. ഇതോടെ ഹിജാബ് വിഷയം കോടതിയില്‍ എത്തി.












Click it and Unblock the Notifications