ചിന്നമ്മ ജയിലിൽ വന്നത് തലൈവിയുടെ പാചകക്കാരിയുമായി !!! ശശികലക്ക് ജയിലിൽ വൻ സ്റ്റെപ്പ്!!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരു പരപ്പന ആഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നത് പോയിൻസ് ഗാർഡിലെ ജോലിക്കാരി.

വികെ ശശികലക്കൊപ്പം ജയിലിൽ ഇവരും ഒളിച്ചു താമസിക്കുകയാണെന്നാണ് വിവരം. ജയിലിൽ ശശികലയ്ക്ക് ആഹാരം പാചകം ചെയ്ത് നൽകുന്നത് ഇവരാണെന്നാണ് ‍യിൽവകുപ്പുമായി അടുപ്പമുള്ള അടുത്തവൃത്തങ്ങളുടെ വെളിപ്പെടുത്തൽ.

ജയിലിൽ വൻ സെറ്റപ്പ്

ജയിലിൽ വൻ സെറ്റപ്പ്

പരപ്പ അഗ്രഹാര ജയിലിൽ വികെ ശശികലക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതായി റിപ്പോർട്ട്. അനധികൃതമായി 5 സെല്ലുകളാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒരു സെല്ലിലാണ് പാചകം ഉൾപ്പെടെ നടക്കുന്നത്.

പാചകം ജയലളിതയുടെ പാചകക്കാരി

പാചകം ജയലളിതയുടെ പാചകക്കാരി

വനിതസെല്ലിൽ അതീല രഹസ്യമായാണ് ജോലിക്കാരിയെ താമസിപ്പിച്ചിരിക്കുന്നത്. പോയിൻസ് ഗാർഡനിലെ ജയലളിതയുടെ പാചകകക്കാരി തന്നെയാമ് ജയിൽ ശശികളയുടേയും പാചകക്കാരി.

ജയിലിൽ പ്രത്യേക സൗകര്യങ്ങൾ

ജയിലിൽ പ്രത്യേക സൗകര്യങ്ങൾ

അണ്ണഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ വിഐപി പരിഗണ ലഭിക്കുന്നതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ജയിൽ ശശികലക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പ്രത്യേകം അടുക്കളക്കും പുറമേ പ സന്ദർശകരുമായി സംസാരിക്കാൻ പ്രത്യേകം മുറിയും അനുവദിച്ചെന്ന വിവരം പുറത്തു വന്നിരുന്നു. ഇത്തരം സൗകര്യങ്ങളക്കായി ഡി.ജി.പി. സത്യനാരായണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജയിലിൽ ബാരികേഡുകൊണ്ടുള്ള മതിൽ

ജയിലിൽ ബാരികേഡുകൊണ്ടുള്ള മതിൽ

ശശികലക്ക് അനധികൃതമായി അനുവദിച്ചി സെല്ലുകളിൽ പ്രവേശന വഴിയിൽ പ്രത്യേക സുരക്ഷ വോലികൽ തീർത്തിട്ടുണ്ട്. ഇരുമ്പ്കമ്പികൾകൊണ്ടു തീർത്ത വാതിലിൽ മുറികളുടെ ഉൾഭാഗം കാണാതിരിക്കാൻ കർട്ടൻ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. കൂടാതെ ശശികലയുടെ മുറിയിലേക്ക് സന്ദർശകരെ നേരിട്ട് നൽകിയതായും ആരോപണമുണ്ട്.

ഡിഐജിയുടെ റിപ്പോർട്ട്

ഡിഐജിയുടെ റിപ്പോർട്ട്

കഴിഞ്ഞ ദിവസം ഡിഐജി രൂപ പുറത്തു വിട്ട റിപ്പോർട്ടിൽ ബെംഗളൂരുവിലെ ആഗ്രഹാര ജയിലിൽ ശശികലയക്ക് പ്രത്യേകം സൗകര്യത്തിനായി രണ്ടു കോടി രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന് പരാമർശിക്കുന്നുണ്ടായിരുന്നു. ഇതിൽ ഒരു വിഹിതം ഡിജിപിക്കും ലഭിച്ചിരുന്നു.തുടർന്ന് ക്രമക്കേടുകൾ പുറം വെളിച്ചത്തു കൊണ്ടു വന്ന ജയിൽ ഡിഐജി രൂപയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയിരുന്നു. രൂപ പരപ്പ ആഗ്രഹാര ജയിലിലെ തടവുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിൽ നിന്നാണ് ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ തിരിച്ചറിഞ്ഞത്

തെളിവുകൾ നശിപ്പിക്കാൻ ശ്രമം

തെളിവുകൾ നശിപ്പിക്കാൻ ശ്രമം

അഴിമതി കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതായി ആരോപണം. തടവുകാരിൽ നിന്നും ഡിഐജി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ദ്യശ്യവും ശശികലക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദ്യശ്യവും ജയിൽ സിസിടിവിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ‍ഡിഐജിക്ക് വിവരങ്ങൾ നൽകിയ 32 തടവികാരെ മറ്റു ജയിലേക്ക് മാറ്റിയത്.

English summary
In what could substantiate the allegations of DIG D. Roopa Moudgil, photos of jailed AIADMK leader V.K. Sasikala given special privileges in Parappana Agrahara Central Jail were released to the media on Monday.
Please Wait while comments are loading...