കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു... കുത്തിയത് പരാതിക്കാരന്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക ലേകായുക്ത ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. പരാതിക്കാരന്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ കയറി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഷെട്ടിയെ ബെംഗളൂരുവിലെ മല്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകട നില തരണം ചെയ്തതായി കര്‍ണാടക ആഭ്യന്ത്ര മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.ഉച്ചയ്ക്ക് രണ്ട് മണിയോടെയായായിരുന്നു സംഭവം. തുംകൂര്‍ സ്വദേശിയായ തേജ് രാജ് ശര്‍മ്മ എന്നായാളാണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

justice shetty

പരാതി നല്‍കാന്‍ എത്തിയവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു തേജ് രാജ്. പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇയാള്‍ ജഡ്ജിയെ കുത്തിയത്. മൂന്ന് തവണ ഇയാള്‍ ജഡ്ജിയെ കുത്തിയെന്നും തുടര്‍ന്ന് അദ്ദേഹം തറയിലേക്ക് വീഴുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.എന്നാല്‍ ഇയാള്‍ കത്തിയുമായി എങ്ങനെ അകത്തു കടന്നെന്നത് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.അതേസമയം കുത്താന്‍ ഉപയോഗിച്ച കത്തി പൊട്ടിയതിനാലാണ് പരിക്ക് ആഴത്തിലായതെന്നും പോലീസ് വ്യക്തമാക്കി.

2017 ലാണ് ജസ്റ്റിസ് ഷെട്ടിയെ കര്‍ണാടക ലോകായുക്തയായി നിയമിക്കുന്നത്. അതിന് മുന്‍പ് അദ്ദേഹം കര്‍ണാടക ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995 കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റായിരുന്നു.

English summary
The Lokayukta of Karnataka, P Vishwanath Shetty was stabbed at his office in Bengaluru. He has been admitted at the Mallya hospital. He is however out of danger said Karnataka Home Minister, Ramalinga Reddy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X