Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചരക്കോടിയുടെ രണ്ടായിരം രൂപ നോട്ടുകള്‍; മന്ത്രിമാരെ അറസ്റ്റ് ചെയ്തേക്കും

ബെംഗളൂരു: അഞ്ചരക്കോടി വരുന്ന 2000 രൂപ നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കര്‍ണ്ണാടക മന്ത്രിമാരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. കര്‍ണ്ണാടക ഹൈവേ ഡവലപ്പ്‌മെന്റ് ചീഫ് പ്രൊജക്ട് ഓഫീസര്‍ എസ് സി ജയചന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തോടെ രാജ്യത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡും അന്വേഷണവും ശക്തമാക്കിയതോടെ കോടിക്കണക്കിന് പണമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

അനുമതിയ്ക്ക് കാത്ത്

അനുമതിയ്ക്ക് കാത്ത്

പണമിടപാടില്‍ മന്ത്രിമാരുടെ പങ്ക് വെളിപ്പെട്ടതോടെ ഇവരെ വിചാരണ ചെയ്യുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് അനുമതി തേടിയിരുന്നു.

ചോദ്യം ചെയ്യലില്‍

ചോദ്യം ചെയ്യലില്‍

എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള കര്‍ണ്ണാടക ഹൈവേ ഡവലപ്പ്‌മെന്റ് ചീഫ് പ്രൊജക്ട് ഓഫീസര്‍ എസ് സി ജയചന്ദ്രയെ ചോദ്യം ചെയ്തപ്പോഴാണ് മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെട്ടത്. തിങ്കളാഴ്ചയാണ് ജയചന്ദ്ര അറസ്റ്റിലായത്.

കേസെടുക്കാന്‍ നിര്‍ദേശം

കേസെടുക്കാന്‍ നിര്‍ദേശം

സര്‍ക്കാരിന് സ്ഥാപിത താല്‍പ്പര്യങ്ങളില്ലെന്ന് തുറന്നുകാണിക്കുന്നതിനായി മുഖ്യ മന്ത്രി പുറത്താക്കിയ കാവേരി നീരാവി നിഗം ലിമിറ്റഡ് എംഡി ടി എന്‍ ചിക്കാരപ്പയെ മുഖ്യമന്ത്രിയ്ക്കും ജയചന്ദ്രയ്ക്കുമെതിരെ കേസെടുക്കാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കള്ളപ്പണം വെളുപ്പിച്ചു

കള്ളപ്പണം വെളുപ്പിച്ചു

കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്നും ബിസിനസ് സ്ഥാപനങ്ങളുമായും ബാങ്ക് മാനേജര്‍മാരുമായും ജലസേചന വകുപ്പ്, പിഡബ്ലിയുഡി വകുപ്പ് എന്നിവയിലെ കരാറുകാരുമായി ചേര്‍ന്ന് കോടികള്‍ വരുന്ന കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+