കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ജേര്‍ണലിസ്റ്റിനെ എംഎല്‍എ ചീത്തവിളിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍, അര്‍ണാബ് ഗോസ്വാമി ഇടപെട്ടു!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: വാര്‍ത്താ ചാനലായ ടൈംസ് നൗവിന്റെ മാധ്യമപ്രവര്‍ത്തകയെ എം എല്‍ എ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കര്‍ണാടകയില്‍ നിന്നുള്ള എം എല്‍ എ അശോഖ് ഖേനിയാണ് മുംബൈ ബ്യൂറോ ചീഫായ മേഘ്‌ന പ്രസാദിനെ അസഭ്യം പറഞ്ഞത്. രാജ്യസഭ വോട്ടിന് എം എല്‍ എമാര്‍ പണം വാങ്ങുന്നു എന്ന് ഒളിക്യാമറ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ സംഭവം.

<strong>രാജ്യസഭാ സീറ്റിന് 10 കോടി... വോട്ടിന് നോട്ട്... എംഎല്‍എമാരുടെ ലേലംവിളി കേട്ടാല്‍ ഞെട്ടും, വീഡിയോ!</strong>രാജ്യസഭാ സീറ്റിന് 10 കോടി... വോട്ടിന് നോട്ട്... എംഎല്‍എമാരുടെ ലേലംവിളി കേട്ടാല്‍ ഞെട്ടും, വീഡിയോ!

ജൂണ്‍ 11 ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എം എല്‍ എമാരെ മുംബൈ ജൂഹുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനായി സ്വതന്ത്രര്‍ അടക്കമുള്ള എം എല്‍ എമാരെ കോണ്‍ഗ്രസ് വലവീശി പിടിക്കുകയായിരുന്നു. ജനതാദള്‍ എസും സ്വതന്ത്ര എം എല്‍ എമാര്‍ക്ക് വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്.

ashokkheny-

ഈ സാഹചര്യത്തിലാണ് രാജ്യസഭാ വോട്ടെടുപ്പിനെക്കുറിച്ച് ചോദിക്കാന്‍ മേഘ്‌ന പ്രസാദ് സ്വതന്ത്ര എം എല്‍ എയായ അശോഖ് ഖേനിയെ സമീപിച്ചത്. ആദ്യമൊക്കെ മേഘ്‌ന പ്രസാദിന്റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച എം എല്‍ എ പിന്നീട് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യം പറയുകയായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ മുംബൈയില്‍ വന്നത് എന്നും എം എല്‍ എ പറയുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

<strong>കര്‍ണ്ണാടകത്തില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം;സ്വതന്ത്രര്‍ക്കിത് കൊയ്ത്തുകാലം</strong>കര്‍ണ്ണാടകത്തില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം;സ്വതന്ത്രര്‍ക്കിത് കൊയ്ത്തുകാലം

സംഭവം വിവാദമായതോടെ ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി എം എല്‍ എ അശോഖ് ഖേനിയെ ഫോണില്‍ വിളിച്ച് മേഘ്‌ന പ്രസാദിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. താന്‍ മാപ്പ് പറയാന്‍ തയ്യാറാണ് എന്നായിരുന്നു എം എല്‍ എയുടെ മറുപടി. എന്നാല്‍ തന്നെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയും മാപ്പ് പറയണം എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

English summary
Social media blasts MLA for abusing female journalist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X