കര്‍ണാടകയില്‍ താമര വിടരില്ല!! വരുന്നത് തൂക്കുസഭയെന്ന് സര്‍വേ, അമിത് ഷാ ഇനിയും കാത്തിരിക്കേണ്ടി വരും!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ബെംഗളൂരു: ദക്ഷിണേന്ത്യ പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണകാലം തുടങ്ങുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാക്ക് പ്രവര്‍ത്തകരെയെല്ലാം ആവേശത്തിലാക്കിയ ഒന്നായിരുന്നു. എന്നാല്‍ ഇക്കാര്യം അടുത്തൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് സൂചന. തകര്‍പ്പന്‍ പ്രചാരണം നടന്നുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പാഴാവുമെന്നാണ് ഇന്ത്യാ ടുഡേയുടെ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. യെദ്യൂരപ്പയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടം ഏതാണ്ട് ബിജെപിയെ കുഴപ്പത്തിലാക്കും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കോണ്‍ഗ്രസിനും ആശ്വസിക്കാന്‍ വകയില്ല. കര്‍ണാടകയില്‍ തൂക്കുസഭ വരുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇക്കാര്യം വലിയ തിരിച്ചടിയാണ്. രാഹുലിന്റെയും സിദ്ധരാമയ്യയുടെയും പ്രചാരണങ്ങള്‍ വെറുതെയാവുമെന്നാണ് ഇതോടെ മനസിലാവുന്നത്. എന്നാല്‍ ജനതാദള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്നാണ് സൂചന.

ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ല

ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ല

സംസ്ഥാനത്ത് ഇളക്കി മറിച്ച പ്രചാരണം നടത്തിയിട്ടും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യാ ടുഡേ-കാര്‍വി സര്‍വേ പറയുന്നു. കര്‍ണാടകയില്‍ 225 അംഗ നിയമസഭയില്‍ 112 സീറ്റുകളാണ് ഭൂരിപക്ഷം വേണ്ടത്. എന്നാല്‍ ഇത് ഒരുപാര്‍ട്ടിക്കും ലഭിക്കാന്‍ സാധ്യതയില്ല. ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് സൂചന. കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റ് വരെ ലഭിക്കാം. ബിജെപി 78നും 86നും ഇടയില്‍ സീറ്റുകള്‍ നേടും. ഈ സര്‍വേ ഇരുപാര്‍ട്ടികള്‍ക്കും ഒന്നുപോലെ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. സിദ്ധരാമയ്യക്കെതിരെ കടുത്ത രീതിയിലുള്ള ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടാകും എന്ന സര്‍വേ കോണ്‍ഗ്രസിനെ അദ്ഭുതപ്പെടുത്തുന്നു. വളരെ എളുപ്പത്തില്‍ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്.

ജെഡിഎസ് കറുത്ത കുതിരകളാവും

ജെഡിഎസ് കറുത്ത കുതിരകളാവും

ബിജെപിയും കോണ്‍ഗ്രസും കിതയ്ക്കുമ്പോള്‍ ജെഡിഎസിനാണ് സര്‍വേ സാധ്യത കല്‍പ്പിക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്ന് ജെഡിഎസ് 34 മുതല്‍ 43 വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. നേരത്തെ ജനതാദള്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ലഭിക്കാതെ സമ്മര്‍ദത്തിലായിരുന്നു. ഇതോടൊപ്പം തിരഞ്ഞെടുപ്പില്‍ ഒരു സാധ്യതയും അവര്‍ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കിയിരുന്നില്ല. ഇവര്‍ ബിജെപിയുമായി ചേരുമെന്ന കോണ്‍ഗ്രസിന്റെ പ്രചാരണവും തിരിച്ചടിയാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഡെഡിഎസ് നേരത്തെ കണക്കുകൂട്ടിയ തൂക്കുസഭ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് വരാന്‍ പോവുന്നത്. ജെഡിഎസിന്റെ സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഈ രണ്ട് പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ജനതാദള്‍ വിലപേശല്‍ വരെ നടത്താമെന്നാണ് സൂചന. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമോയെന്ന കാര്യവും നിര്‍ണായകമാണ്.

ബിജെപിക്ക് സീറ്റ് കൂടും

ബിജെപിക്ക് സീറ്റ് കൂടും

സര്‍വേ പ്രകാരം ബിജെപിക്ക് സീറ്റ് കൂടുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന് മൊത്തം വോട്ടുശതമാനത്തിന്റെ 37 ശതമാനം ലഭിക്കും. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 19 ശതമാനവും ലഭിക്കും. അതേസമയം കോണ്‍ഗ്രസിന് വോട്ടുശതമാനത്തിലും സീറ്റിലും കുറവുണ്ടാകും. എന്നാല്‍ ബിജെപിക്ക് സീറ്റും വോട്ടുശതമാനവും കൂടുമെങ്കിലും അധികാരത്തിലെത്താന്‍ ഇത് സഹായിക്കില്ലെന്ന് ഉറപ്പാണ്. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ ജനതാദള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. 29 ശതമാനം പേര്‍ ബിജെപിയെ ജെഡിഎസ് പിന്തുണയ്ക്കണമെന്ന് പറഞ്ഞു. സര്‍വേയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ ഇന്ത്യ ടുഡേ തയ്യാറാക്കിയിരുന്നു. ഇതിലധികവും ഗ്രാമീണ മേഖലയിലാണ് നടന്നത്. ഗ്രാമീണ മേഖലയിലുള്ളവര്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ സംതൃപ്തി ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നഗരമേഖലയില്‍ സിദ്ധരാമയ്യക്കെതിരെ എതിര്‍പ്പുണ്ടെന്നാണ് സൂചന. നഗരവോട്ടുകള്‍ അതിനാല്‍ നിര്‍ണായകമാകും.

കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമോ?

കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമോ?

സര്‍വേ പുറത്തുവന്നതോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്. 45 ശതമാനം പേര്‍ സിദ്ധരാമയ്യക്ക് വീണ്ടുമൊരു അവസരം നല്‍കാമെന്ന് കരുതുന്നവരാണ്. 65 ശതമാനം മുസ്ലീങ്ങള്‍ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ട്. 44 ശതമാനം ഹിന്ദുക്കള്‍ കോണ്‍ഗ്രസിന് രണ്ടാം തവണ അധികാരത്തില്‍ വരണമെന്ന് ആഗ്രഹമുള്ളവരാണ്. ജാതിവോട്ടുകളിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. കൂബ്രവിഭാഗത്തിലെ 55 ശതമാനം ആളുകളും 53 ശതമാനം ദളിതുകളും കോണ്‍ഗ്രസ് ഭരണം തുടരണമെന്ന് അഭിപ്രായപ്പെട്ടു. ലിംഗായത്ത്, ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ് കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നത്. 37 ശതമാനം ലിംഗായത്ത് വിഭാഗക്കാരും 36 ശതമാനം ബ്രാഹ്മണരും സിദ്ധരാമയ്യയെയും കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്നുണ്ട്. പല പ്രശ്‌നങ്ങളെയും സിദ്ധരാമയ്യ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് പ്രമുഖ വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇത് വോട്ടിങിലും പ്രതിഫലിക്കുമെന്നാണ് സൂചന.

അമിത് ഷായുടെ മോഹം

അമിത് ഷായുടെ മോഹം

ദക്ഷിണേന്ത്യ പിടിച്ച് തുടങ്ങാന്‍ കര്‍ണാടകയില്‍ അങ്കത്തിനിറങ്ങിയ ബിജെപിക്കാണ് സര്‍വേ തിരിച്ചടിയായിരിക്കുന്നത്. ത്രിപുരിയില്‍ വെന്നിക്കൊടി പാറിച്ച ബിജെപി ഇത്തവണ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കും. ഇനിയുള്ള മാസങ്ങളില്‍ യെദ്യൂരപ്പയ്ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനുള്ള ബിജെപി തന്ത്രങ്ങള്‍ ഫലിക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. അതേസമയം ഇനിയുള്ള സമയം കോണ്‍ഗ്രസിനും നിര്‍ണായകമാണ്. പക്ഷേ എത്ര പ്രചാരണം നടത്തിയാലും അമിത് ഷായുടെ മോഹം നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയാണ് സര്‍വേയില്‍ വിലയിരുത്തപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം പേര്‍ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ 31 ശതമാനം പേര്‍ ശരാശരിയില്‍ ഒതുങ്ങുമെന്നും 30 ശതമാനം പേര്‍ അദ്ദേഹം മോശമാണെന്നും അഭിപ്രായപ്പെടുന്നു. വൊക്കലിഗ, ലിംഗായത്ത്, ബ്രാഹ്മണ വിഭാഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടെന്നാണ് സൂചന.

രാഹുല്‍ വരുന്നൂ...മോദിയെ തകര്‍ക്കാന്‍, ഒപ്പം പുതിയ പ്രചാരണ തന്ത്രങ്ങളും!! യാത്ര മോഡല്‍ ട്രെന്‍ഡിങ്!!

അമിത് ഷാ ഉത്തര്‍പ്രദേശില്‍!! യോഗി ഭരിച്ച് കുളമാക്കിയെന്ന് വിലയിരുത്തല്‍!! കര്‍ണാടകയ്ക്ക് 'ബ്രേക്ക്'

കത്വ കൂട്ടബലാത്സംഗം: ഹിന്ദുക്കളുടെ ഭീഷണി, ബാലികയുടെ കുടുംബം നാടുവിട്ടു, മകള്‍ക്ക് നീതി ലഭിക്കുമോ!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Karnataka opinion poll predicts hung Assembly

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്