കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന് വെള്ളം കൊടുത്തു... സംഘര്‍ഷ സാധ്യത... ബെംഗളൂരു - മൈസൂര്‍ ഹൈവേ ഇന്നും ഒഴിവാക്കിക്കോ!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണാടക തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ടുകൊടുത്തു. 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച വിധി വന്ന ശേഷം ആദ്യമായിട്ടാണ് ബുധനാഴ്ച രാവിലെ തമിഴ്‌നാടിന് കര്‍ണാടക വെള്ളം വിട്ടുകൊടുത്തത്.

<strong>കാവേരി ബന്ദ്... ഹൈവേ തടഞ്ഞു, ബസ്സുകള്‍ക്ക് തീയിട്ടു.. കേരളത്തിലേക്കുള്ള ബസ്സുകളും മുടങ്ങും!</strong>കാവേരി ബന്ദ്... ഹൈവേ തടഞ്ഞു, ബസ്സുകള്‍ക്ക് തീയിട്ടു.. കേരളത്തിലേക്കുള്ള ബസ്സുകളും മുടങ്ങും!

സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ തമിഴ്‌നാടിന് വെള്ളം കൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ കര്‍ഷകര്‍ തൃപ്തരല്ല. തങ്ങള്‍ക്ക് കുടിക്കാന്‍ പോലും വെള്ളമില്ലാത്തപ്പോള്‍ തമിഴ്‌നാടിന് നടക്കാനുള്ള വെള്ളം കൊടുക്കുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്.

cauvery-protest-

വെള്ളം വിട്ടുകൊടുത്തതിന് പിന്നാലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധ പ്രകടനങ്ങളും റോഡ് തടയലും ഇന്നും തുടരുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ കര്‍ണാടകത്തിലേക്ക് കടക്കുന്നത് തടയുന്നുണ്ട്. ചൊവ്വാഴ്ച ഹൊസൂരില്‍ ബസ്സുകള്‍ തടയുകയും കത്തിക്കുകയും ചെയ്തിരുന്നു. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

<strong>മണ്ഡ്യയില്‍ ബന്ദ്... കാവേരി പ്രശ്‌നം കത്തുന്നു.. മൈസൂര്‍, ഹൊസൂര്‍ റോഡുകളില്‍ യാത്ര വേണ്ട!</strong>മണ്ഡ്യയില്‍ ബന്ദ്... കാവേരി പ്രശ്‌നം കത്തുന്നു.. മൈസൂര്‍, ഹൊസൂര്‍ റോഡുകളില്‍ യാത്ര വേണ്ട!

ഹൊസൂര്‍ റോഡ്, മൈസൂര്‍ - ബെംഗളൂരു റോഡ് എന്നീ പ്രധാന പാതകളില്‍ക്കൂടിയുള്ള യാത്ര ഒഴിവാക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മണ്ഡ്യയില്‍ ചൊവ്വാഴ്ച നടന്ന ബന്ദില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. കാവേരി ഹോരാട്ട സമിതി ആഹ്വാനം ചെയ്ത ബന്ദിനിടെ പ്രതിഷേധക്കാര്‍ മണ്ഡ്യയില്‍ പി ഡബ്ല്യു ഡി ഓഫീസ് തകര്‍ക്കുകയും പോലീസ് സ്റ്റേഷന് തീവെക്കുകയും ചെയ്തു. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ മണ്ഡ്യയില്‍ തമ്പടിച്ചിരിക്കുകയാണ്.

English summary
Traffic on the Bengaluru-Mysuru highway is expected to be hit for a second day due to the Cauvery Water issue. Protests started early on Wednesday morning after Karnataka released water to Tamil Nadu in accordance with Supreme Court's order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X