കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും ലവ് ജിഹാദ് അല്ല; നിരാശമൂലം ആത്മഹത്യ, മാനം രക്ഷിക്കാന്‍ ആരോപണം

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: ഒരു ലവ് ജിഹാദ് ആരോപണം കൂടി പൊളിയുന്നു. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചു എന്ന കേസിലാണ് വന്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.

14 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ കുന്നിന് മുകളിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും വിഷം കുടിപ്പിച്ചു എന്നും ഉള്ള വാര്‍ത്തകള്‍ വലിയ വിവാദമായിരുന്നു. പെണ്‍കുട്ടി പിന്നീട് മരിക്കുകയും ചെയ്തു.

Love Jihad

എന്നാല്‍ ഇങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി സംഘത്തിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും നാണക്കേടുകൊണ്ട് ഇക്കാര്യം പുറത്ത് പറയാന്‍ മടിച്ചാണ് ലവ് ജിഹാദിന്റെ കഥയൊരുക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്.

മൂന്ന് മുസ്ലീം കുട്ടികള്‍ ചേര്‍ന്ന് കുന്നിന്‍മുകളിലേക്ക് കൊണ്ടുപോയി വിഷം കഴിപ്പിച്ചു എന്നായിരുന്നു പരാതി. ഒരു മുതിര്‍ന്ന സ്ത്രീ ഇത് കാണാന്‍ ഇടയായെന്നും ആണ്‍കുട്ടികള്‍ ഇതോടെ ഓടി രക്ഷപ്പെട്ടു എന്നും ആയിരുന്നു വാര്‍ത്ത. ബെംഗളൂരുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുളള തീര്‍ത്ഥഹള്ളിയില്‍ നിന്നായിരുന്നു വാര്‍ത്ത.

അടുത്തിടെയാണ് പെണ്‍കുട്ടിയെ പുതിയ സ്‌കൂളില്‍ ചേര്‍ത്തത്. അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടതോടെ ഒരു കള്ളക്കഥ മെനഞ്ഞു. അപമാനഭയം കാരണം പെണ്‍കുട്ടിയുടെ പിതാവും ഇതിന് കൂട്ട് നിന്നു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനായ ഒരു ബന്ധുവും ഇവര്‍ക്കൊപ്പം കൂടി.

പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് സ്വയം എഴുതി തയ്യാറാക്കിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് വന്നത്. പരാതിയില്‍ പെണ്‍കുട്ടി പേരെടു് പറഞ്ഞ മുസ്ലീം ആണ്‍കുട്ടി ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്.

English summary
Karnataka: That was naot a Live Jihad, the girl was trying to commit suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X