കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ രോദനം... അവന്‍റെ കണ്ണ് തുറപ്പിച്ചു, ലഷ്കര്‍ വിട്ട് ഫുട്ബോളര്‍ വീട്ടില്‍ തിരിച്ചെത്തി

കശ്മീര്‍ താരം മജീദ് ഖാനാണ് മനംമാറ്റമുണ്ടായത്

  • By Manu
Google Oneindia Malayalam News

ശ്രീനഗര്‍: അമ്മയുടെ കരള്‍ അലിയിക്കുന്ന വീഡിയോ വൈറലായതോടെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്ന ഫുട്‌ബോള്‍ താരം വീട്ടില്‍ തിരിച്ചെത്തി. ജമ്മു കാശ്മീര്‍ ഫുട്‌ബോള്‍ താരമായ മജീദ് ഇര്‍ഷാദ് ഖാനാണ് അമ്മയുടെ രോദനം കണ്ടു മനംമാറ്റമുണ്ടായത്.

കഴിഞ്ഞ മാസമാണ് 20 കാരനായ ഫുട്‌ബോളറെ കാണാതാവുന്നത്. താന്‍ ലഷ്‌കറില്‍ ചേര്‍ന്ന വിവരം ഇര്‍ഷാദ് 29ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു. റൈഫിളുമായി നില്‍ക്കുന്ന ഫോട്ടോയാണ് മജീദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോ കണ്ട ഇയാളുടെ കുടുംബവും സുഹൃത്തുക്കളും അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയും ചെയ്തു.

വീഡിയോ വൈറല്‍, മജീദ് നല്ല കുട്ടിയായി

വീഡിയോ വൈറല്‍, മജീദ് നല്ല കുട്ടിയായി

വീട്ടില്‍ തിരിച്ചെത്താന്‍ അമ്മ ആയിഷ ബീഗം കരഞ്ഞുകൊണ്ടു പറയുന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയകള്‍ വഴി വൈറലാവുകയായിരുന്നു. ഇതു കണ്ടതോടെയാണ് മജീദിനു മനംമാറ്റമുണ്ടായി 'നല്ല കുട്ടിയായി' വീട്ടില്‍ തിരിച്ചെത്തിയത്. അവനു വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു. വീണ്ടുമവന്‍ ഫുട്ബോള്‍ കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് അമ്മ ആയിഷ കണ്ണീരോടെ വീഡിയോയില്‍ പറയുന്നത്.
സൗത്ത് കാശ്മീരിലെ അനന്ത്‌നാഗിലുള്ള പ്രാദേശിക ടീമിന്റെ ഗോള്‍കീപ്പറാണ് മജീദ്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ലക്ഷ്‌കറില്‍ ചേരുന്നത്. ഒരു ഏറ്റുമുട്ടലിനിടെ തന്റെ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ലഷ്‌കറില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് മജീദ് ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.

കീഴടങ്ങിയത് സുരക്ഷാ ക്യാംപിലെത്തി

കീഴടങ്ങിയത് സുരക്ഷാ ക്യാംപിലെത്തി

കഴിഞ്ഞ ദിവസം രാത്രിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാംപിലെത്തി മജീദ് കീഴടങ്ങിയത്. കീഴടങ്ങുന്നതിനു മുമ്പ് ഇയാള്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മകനെ കാണാതായ ശേഷം താന്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന് 50 കാരിയായ അമ്മ ആയിഷ പറയുന്നു. മജീദിനെ കാണാതായത് അറിഞ്ഞ് ഓരോ ദിവസം വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കു മുന്നില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇവര്‍ സഹായത്തിനായി യാജിക്കുകയും ചെയ്തിരുന്നു.

സ്കൂള്‍ കാലം മുതല്‍ ഫുട്ബോളര്‍

സ്കൂള്‍ കാലം മുതല്‍ ഫുട്ബോളര്‍

സ്‌കൂള്‍ കാലം മുതല്‍ ഫുട്‌ബോള്‍ താരമാണ് മജീദ്. വീട്ടിലെ ഷെല്‍ഫില്‍ മുഴുവന്‍ ഇയാള്‍ക്കു ലഭിച്ച മെഡലുകളും ട്രോഫികളുമാണ്. പോലീസ് സംഘടിപ്പിച്ച ഒരു ടൂര്‍ണമെന്റില്‍ ലഭിച്ച് മെഡലും ഇതിലുണ്ട്. കുല്‍ഗാമില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ മകന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്നു മജീദിന്റെ പിതാവ് ഇര്‍ഷാദ് അഹമ്മദ് ഖാന് കഴിഞ്ഞ ദിവസം രാത്രിയില്‍ ഹൃദയാഘാതമുണ്ടായിരുന്നു.
തനിക്കു ഹൃദയാഘാതമുണ്ടായത് അറിഞ്ഞാല്‍ മകന്‍ തീര്‍ച്ചയായും മടങ്ങിവരുമെന്ന് ഇര്‍ഷാദ് പിന്നീട് പറയുകയും ചെയ്തു. അവന്‍ എനിക്കു മകന്‍ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയാണ്. കുട്ടിക്കാലം മുതല്‍ അങ്ങനെയാണ് അവനെ വളര്‍ത്തിക്കൊണ്ടുവന്നത്. എന്തിനാണ് അവന്‍ ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ട്വിറ്ററില്‍ സന്ദേശങ്ങളുടെ ഒഴുക്ക്

ട്വിറ്ററില്‍ സന്ദേശങ്ങളുടെ ഒഴുക്ക്

അമ്മയുടെ മനമുരുകുന്ന വീഡിയോ കണ്ട് മജീദ് തിരിച്ചെത്തിയതോടെ ട്വിറ്ററില്‍ സന്ദേശങ്ങളുടെ പ്രളയമാണ്. ഒരു അമ്മയുടെ സ്‌നേഹം അതിജീവിച്ചിരിക്കുന്നു. അവരുടെ വികാരധീനമായ സന്ദേശമാണ് മജീദിനെ തിരിച്ചുകൊണ്ടുവന്നത്. വളര്‍ന്നു വരുന്ന ഒരു ഫുട്‌ബോളര്‍ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഒരാള്‍ ആക്രമണങ്ങളുടെ വഴിയെ പോവുമ്പോള്‍ അയാളുടെ കുടുംബമാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ അനുഭവിക്കുന്നതെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബുബ മുഫ്തി വ്യക്തമാക്കി.

വലിയ പുരോഗതിയെന്ന് മുന്‍ മുഖ്യമന്ത്രി

വലിയ പുരോഗതിയെന്ന് മുന്‍ മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മജീദിന്റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇതു വലിയൊരു പുരോഗതി തന്നെയാണ്. കഴിഞ്ഞ സംഭവത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

English summary
Kashmir Footballer Joined Lashkar, Returns After Mother's Tearful Video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X