കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ നേതാക്കള്‍ ദിവാസ്വപ്‌നം കാണുന്നു, ആര്‍ട്ടിക്കിള്‍ 370 തിരിച്ചെത്തില്ല, തുറന്നടിച്ച് ബിജെപി!

Google Oneindia Malayalam News

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നത് വരെ പോരാടാനുള്ള കശ്മീരിലെ പാര്‍ട്ടികളുടെ തീരുമാനം വെറും ദിവാസ്വപ്‌നമാണെന്ന് കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. ഒരിക്കലും സാധ്യമാവാത്ത കാര്യമാണത്. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടുമെന്ന് നിങ്ങള്‍ കരുതേണ്ടെന്നും റെയ്‌ന പറഞ്ഞു. വെറുപ്പിന്റെ വലിയൊരു മതിലായിരുന്നു ആര്‍ട്ടിക്കിള്‍ 370. അത് ഒരിക്കലും കശ്മീരിനെ സഹായിച്ചിട്ടില്ല. തെറ്റിദ്ധാരണകളുടെ വലിയൊരു സമുദ്രം ഉണ്ടാക്കാനും സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കാനും മാത്രമാണ് അതുകൊണ്ട് സഹായകരമായതെന്നും റെയ്‌ന വ്യക്തമാക്കി.

1

നേരത്തെ കോണ്‍ഗ്രസും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നത് വരെ പോരാടാന്‍ തീരുമാനിച്ചിരുന്നു. ഇതിനെയാണ് രൂക്ഷമായി ബിജെപി വിമര്‍ശിച്ചിരിക്കുന്നത്. ഈ നിയമങ്ങള്‍ കാരണമാണ് കശ്മീരില്‍ ദുരിതം വര്‍ധിച്ചത്. തീവ്രവാദം കുതിച്ചുയര്‍ന്നു. പാകിസ്താന്റെ അജണ്ടയാണ് കശ്മീരില്‍ നടപ്പാക്കി കൊണ്ടിരുന്നത്. അതൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ലെന്നും റെയ്‌ന തുറന്നടിച്ചത്. കശ്മീരിലെ നേതാക്കള്‍ വെറും പകല്‍ക്കിനാവ് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ നേതാക്കള്‍ പലരും അധികാരത്തിനായിട്ടാണ് ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് അവര്‍ക്ക് സംസ്ഥാനത്തും കേന്ദ്രത്തിലും ഭരിക്കാന്‍ സാധിക്കണം. മുമ്പുണ്ടായിരുന്ന എല്ലാ ആര്‍ഭാടങ്ങളും ജീവിതത്തില്‍ ലഭിക്കാന്‍ വേണ്ടിയാണ് ഈ പ്രഹസനമെല്ലാം. അവരുടെ സ്വന്തക്കാരും പ്രിയപ്പെട്ടവരും ഇവരെല്ലാം അധികാരത്തില്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്നും റെയ്‌ന പരിഹസിച്ചു. ആര്‍ട്ടിക്കിള്‍ 370 കാരണം ഒരു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാകിസ്താന്റെ രഹസ്യ അജണ്ട ഈ തട്ടിപ്പുകാരായ നേതാക്കള്‍ നടപ്പാക്കുകയാണെന്ന് റെയ്‌ന ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം പശ്ചിമ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍, ഗൂര്‍ഖ സമാജ്, വാല്‍മീകി സമാജ്, ഗുജ്ജര്‍-ബക്കര്‍വാള്‍ എന്നീ വിവിധ വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി. മുമ്പ് അവര്‍ പല വിധത്തില്‍ വിവേചനങ്ങള്‍ക്ക് ഇരയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയും വൃത്തിക്കെട്ട രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. കശ്മീര്‍ ഇപ്പോള്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.

English summary
kashmir leaders day dreaming on restoration of article 370 says bjp president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X