Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ സംഘര്‍ഷം അതിര്‍ത്തി കടന്നെത്തുന്നത്,കലാപമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി വാങ്ങുന്നത് കോടികള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തല്‍. കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ അതിര്‍ത്തി കടന്നെത്തുന്നത് കോടിക്കണക്കിന് രൂപയാണെന്ന് കേന്ദ്ര സര്‍ക്കാരാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 24 കോടി രൂപയാണ് ഇതിനായി കശ്മീരിലേക്കെത്തിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍

കേന്ദ്രസര്‍ക്കാരും കശ്മീര്‍ സര്‍ക്കാരുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കശ്മീരില്‍ യുവാക്കള്‍ അണിനിരക്കുന്നത്. കശ്മീര്‍ സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്താന്‍ ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തല്‍.

 പണം സംഘര്‍ഷാവസ്ഥയ്ക്ക്

പണം സംഘര്‍ഷാവസ്ഥയ്ക്ക്

കശ്മീരില്‍ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ കശ്മീര്‍ താഴ് വരയിലേക്ക് അതിര്‍ത്തിക്കപ്പുറത്തുനിന്ന് പണം ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

 ആസിയ ആന്ദ്രാബി

ആസിയ ആന്ദ്രാബി

തീവ്ര മുസ്ലിം സംഘടനായ ജമാഅത്തെ ഇസ്ലാമിയ്ക്കും വിഘടനവാദി നേതാവ് ആസിയ ആന്ദ്രാബിയുമാണ് പണത്തിന്റെ ഗുണഭോക്താക്കള്‍. 24 കോടിയോളം രൂപ കൈപ്പറ്റിയ ഇവര്‍ കശ്മീര്‍ താഴ് വരയിലെ പ്രക്ഷോഭം തുടരുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

 പ്രക്ഷോഭം തുടരാന്‍

പ്രക്ഷോഭം തുടരാന്‍

ജമാഅത്തെ ഇസ്ലാമിക്ക് പുറമേ ആസിയി ആന്ദ്രാബിയുടെ ദുക്ത്രനാന്‍ ഇ മില്ലാത്തും കശ്മീരില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതിന് നേതൃത്വം നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

പണം വാങ്ങിയ യുവാക്കള്‍

പണം വാങ്ങിയ യുവാക്കള്‍

കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് ഉടന്‍ അറുതി വരുമെന്നാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കരുതിയിരുന്നത്. എന്നാല്‍ വിദേശ ഫണ്ട് വാങ്ങി കശ്മീരിലെ യുവാക്കള്‍ സുരക്ഷാ സേനയ്‌ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഉടന്‍ അവസാനിച്ചേക്കില്ലെന്നാണ് സൂചന. സെക്യൂരിറ്റി

കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് ഉടന്‍ അറുതി വരുമെന്നാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കരുതിയിരുന്നത്. എന്നാല്‍ വിദേശ ഫണ്ട് വാങ്ങി കശ്മീരിലെ യുവാക്കള്‍ സുരക്ഷാ സേനയ്‌ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഉടന്‍ അവസാനിച്ചേക്കില്ലെന്നാണ് സൂചന.

 ഇന്ത്യയുടെ വിമര്‍ശനം

ഇന്ത്യയുടെ വിമര്‍ശനം

കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്ബയെയും, ജമാഅത്ത് ഉദ് ദവയെയും സഹായിക്കുന്നതിന് ഇന്ത്യ പാക്കിസ്ഥാനെ വിമര്‍ശിച്ചിരുന്നു.

 പരിശീലനം പാകിസ്താനില്‍ നിന്ന്

പരിശീലനം പാകിസ്താനില്‍ നിന്ന്

ഇന്ത്യയില്‍ പിടിയിലായ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ ബഹാദൂര്‍ അലിയുടെ വെളിപ്പെടുത്തലാണ് നിര്‍ണ്ണായകമായത്. തനിക്ക് പാകിസ്താനില്‍ നിന്നാണ് പരിശീലനം ലഭിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.

 കശ്മീര്‍ താഴ്‌വര

കശ്മീര്‍ താഴ്‌വര

ബര്‍ഹാന്‍ വാനിയുടെ മരണത്തോടെ കശ്മീര്‍ താഴ്‌വരയില്‍ ഉടലെടുത്ത അക്രമസംഭവങ്ങളോടെ നിരോധനജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാലും നിരോധനാജ്ഞ സംഘര്‍ഷങ്ങള്‍ പിടിച്ചു നിര്‍ത്തുന്നതിന് അപര്യാപ്തമായിരുന്നു.

 ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ജൂലൈ എട്ടിന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡോ ആയിരുന്ന 22 കാരന്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+