കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ജയം ആഷോഷിച്ച വിദ്യാര്‍ഥികളെ പുറത്താക്കി

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താന്റെ വിജയം ആഘോഷിയ്ക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കുകയും ചെയ്ത കാശ്മീരി വിദ്യാര്‍ഥികളെ പുറത്താക്കിയ ഉത്തര്‍പ്രദേശ് സര്‍വകലാശാലയുടെ നടപടി വിവാദമാകുന്നു. പ്രശ്‌നത്തെച്ചൊല്ലി കാശ്മീര്‍ നിയമസഭയിലും തര്‍ക്കങ്ങള്‍ ഉണ്ടായി. പാകിസ്താന്റെ വിജയം ആഘോഷിച്ച് 60 വിദ്യാര്‍ഥികളെയാണ് ഒരു സ്വകാര്യ കൊളെജില്‍ നിന്ന് പുറത്താക്കിയത്.

മീററ്റിലെ സ്വാമി വിവേകാനന്ദ സുഭാരതി യൂണിവേഴ്‌സിറ്റി (എസ്‌വിഎസ് യു) എഞ്ചിനീയറിംഗ് ദ്യാര്‍ഥികളെയാണ് മൂന്ന് ദിവസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്. കൊളെജ് ഹോസ്റ്റലില്‍ വച്ച് മാര്‍ച്ച് രണ്ടിനാണ് ഇന്ത്യ പാക് മത്സരം വിദ്യാര്‍ഥികള്‍ കണ്ടത്. മത്സരത്തില്‍ ഇന്ത്യ തോറ്റു.

Pakistan Cricket

പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും പാക് വിജയം ആഘോഷിയ്ക്കുകയുമായിരുന്നു കാശ്മീരി വിദ്യാര്‍ഥികള്‍. മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഇത് അരോചകമായി തോന്നുകയും ചെയ്തു. ഇന്ത്യയുടെ വിക്കറ്റ് നഷ്ടമാവുമ്പോള്‍ കാശ്മീരി വിദ്യാര്‍ഥികള്‍ കൈയ്യടിയ്ക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കാശ്മീരി വിദ്യാര്‍ഥികളും മറ്റ് വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കാശ്മീരി വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം അസഹനീയമായിരുന്നെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

English summary
UP university's Kashmiri students suspended for celebrating Pak's win over India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X