കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹ്ബൂബയെ കണ്ടതിന് സൈറയെ ഇങ്ങനെ വധിക്കണോ? മാപ്പ് വേണ്ടിയിരുന്നില്ല സൈറാ...

മുഫ്തിയുടെ ഒപ്പമുളള സൈറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ സൈറ മാപ്പപേക്ഷയുമായി എത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ സൈറയെ കശ്മീരി റോള്‍ മോഡല്‍ എന്ന് മെഹ്ബൂബ വിശേഷിപ്പിച്ചിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍: ആമിര്‍ഖാന്‍ ചിത്രമായ ദംഗലില്‍ ഗീതഫോഗാട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ വാസിം എന്ന 16കാരിയെ ആരും മറന്നിട്ടുണ്ടാവില്ല. എന്നാല്‍ സൈറ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ അഭിനയിച്ചതിനല്ല, എന്നാല്‍ കശ്മീര്‍ മുഖ്യമന്ത്രിയെ കണ്ടതിന്റെ പേരിലാണ് സൈറ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

മുഫ്തിയുടെ ഒപ്പമുളള സൈറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ സൈറ മാപ്പപേക്ഷയുമായി എത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ സൈറയെ കശ്മീരി റോള്‍ മോഡല്‍ എന്ന് മെഹ്ബൂബ വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈറയ്‌ക്കെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം സൈറ മാപ്പ് പറയേണ്ടതില്ലായിരുന്നുവെന്ന് ഒളിമ്പ്യന്‍ ഗീത ഫോഗട്ട് പറഞ്ഞു. പരിഹാസങ്ങളെ വകവയ്ക്കരുതെന്നും സൈറ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ഗീത പറയുന്നു. സൈറയെ പിന്തിണച്ച് ആമിര്‍ഖാനും ഗൗതംഗംഭീറും രംഗത്തെത്തിയിരുന്നു.

 ശനിയാഴ്ചയാണ് കൂടിക്കാഴ്ച

ശനിയാഴ്ചയാണ് കൂടിക്കാഴ്ച

ശനിയാഴ്ചയാണ് സൈറ മെഹ്ബൂബയെ കണ്ടത്. കശ്മീര്‍ സ്വദേശിനിയാണ് സൈറ. ഇതിനു പിന്നാലെ മെഹ്ബൂബയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ സൈറ ഫേസ്ബുക്കിലിട്ടത്.ഇതിനു പിന്നാലെയാണ് വിമര്‍ശനവും പരിഹാസവും നിറഞ്ഞത്.

 സ്ത്രീസുരക്ഷ

സ്ത്രീസുരക്ഷ

സൈറയുടെ വിദ്യാഭ്യാസത്തെ കുറിച്ചും മറ്റ് താത്പര്യങ്ങളെ കുറിച്ചും മെഹ്ബൂബ ചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൈറ മെഹ്ബൂബയെ കാണാനെത്തിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം , സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ സംസാരിച്ചത്.

 യുവാക്കള്‍ക്ക് പ്രചോദനം

യുവാക്കള്‍ക്ക് പ്രചോദനം

സൈറ കശ്മീരികള്‍ക്ക് റോള്‍ മോഡലാണെന്നും കശ്മീരിലെ യുവാക്കള്‍ സൈറയെ മാതൃകയാക്കണമെന്നും മെഹ്ബൂബ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈറയ്‌ക്കെതിരെ പരിഹാസം ശക്തമായത്.

 തുറന്ന കത്ത്

തുറന്ന കത്ത്

സോഷ്യല്‍ മീഡിയയില്‍ പരിഹാസം വര്‍ധിച്ചതോടെയാണ് സൈറ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. താന്‍ കശ്മീരിന്റെ റോള്‍മോഡലണെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ആരും റോള്‍ മോഡലാക്കണ്ടെന്ന് സൈറ മാപ്പപേക്ഷയില്‍ പറയുന്നു. തന്റെ പാത ആരും പിന്തുടരേണ്ടതില്ലെന്നും സൈറ.

 എന്റെ പ്രവൃത്തിക്കള്‍ വേദനിപ്പിച്ചു

എന്റെ പ്രവൃത്തിക്കള്‍ വേദനിപ്പിച്ചു

കശ്മീരികളുടെ വികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നതായി സൈറ വ്യക്തമാക്കി. അടുത്ത കാലത്ത് ചെയ്ത ചില പ്രവൃത്തികള്‍ നിങ്ങളില്‍ വിഷമമുണ്ടാക്കിയെന്ന് സൈറ കത്തില്‍ പറയുന്നുണ്ട്. എല്ലാവരോടും മാപ്പ് പറയുന്നുവെന്നും സൈറ. എന്നാല്‍ പിന്നീട് സൈറ മാപ്പപേക്ഷ ഡിലീറ്റ് ചെയ്തിരുന്നു.

 പരിഹാസങ്ങള്‍ ശ്രദ്ധിക്കരുത്

പരിഹാസങ്ങള്‍ ശ്രദ്ധിക്കരുത്

ഇതിനിടെ സൈറയ്ക്ക് പിന്തുണയുമായി ഗീത ഫോഗട്ട് രംഗത്തെത്തി. പരിഹാസങ്ങളെ അവഗണിക്കാന്‍ സൈറ പഠിക്കണമെന്നും ഇതൊന്നും ശ്രദ്ധക്കാതെ സൈറയ്ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഗീത പറയുന്നു. സൈറയ്‌ക്കെതിരായ പരിഹാസം നിര്‍ഭാഗ്യകരമായിപ്പോയെന്നും ഗീത.

 ഒപ്പമുണ്ട്

ഒപ്പമുണ്ട്

സൈറയ്ക്ക് പിന്തുണയുമായി നടന്‍ ആമിര്‍ഖാന്‍ രംഗത്തെത്തിയിരുന്നു. തങ്ങളെല്ലാരും സൈറയ്‌ക്കൊപ്പമാണെന്നും ഇങ്ങനെ ഒരു തുറന്ന കത്തെഴുതാന്‍ സൈറയെ പ്രേരിപ്പിച്ചതെന്താണെന്ന് മനസിലാവുന്നുവെന്നും ആമിര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ ആമിറിന്റെ മകളായാണ് സൈറ എത്തിയത്.

പിന്തുണയുമായി ഗംഭീര്‍

പിന്തുണയുമായി ഗംഭീര്‍

സൈറയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ്താരം ഗംഭീറും രംഗത്തെത്തിയിരുന്നു. മെഹ്ബൂബയെ സന്ദര്‍ശിച്ചതിനും ദംഗലില്‍ അഭിനയിച്ചതിനും സൈറയെ ഇസ്ലാംവിരുദ്ധ എന്ന് വിളിച്ചത് നഗ്നമായ അടിച്ചമര്‍ത്തലാണെന്ന് ഗംഭീര്‍ പറഞ്ഞു. പെണ്‍കുട്ടിയായതിനാലാണ് സൈറയ്ക്ക് ഈ സാഹചര്യം നേരിടേണ്ടി വന്നതെന്നും ഗംഭീര്‍.

 ഒമര്‍ അബ്ദുള്ളയുടെ പിന്തുണ

ഒമര്‍ അബ്ദുള്ളയുടെ പിന്തുണ

സൈറയ്ക്ക് പിന്തുണയുമായി കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും രംഗത്തെത്തിയിരുന്നു. മെഹ്ബൂബയെ കണ്ടതിന്റെ പേരില്‍ സൈറയെ മാപ്പ്‌പേക്ഷിക്കാന്‍ നിര്‍ബന്ധിക്കരുതായിരുന്നുവെന്നും അദ്ദേഹം.

English summary
Kashmiri teenage girl Zaira Wasim, whose performance as young Geeta Phogat 'Dangal' earned her plaudits, was forced to apologise publicly after her pictures with Mehbooba Mufti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X