കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയില്‍; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ദീപിക
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പര്യടനം നടത്താനിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവും കത്വ കേസിലൂടെ പ്രശസ്തയുമായ അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയികോണ്ഗ്രസില് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപികയുടെ രാജി.
ഇക്കാര്യം വ്യക്തമാക്കി ദീപിക സിംഗ് രജാവത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൗധരി ലാല്‍ സിംഗ് കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ജമ്മു കശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളെയും ഭിന്നിപ്പിച്ചയാളാണ് ചൗധരി ലാല്‍ സിംഗെന്നും അത്തരത്തില്‍ ഒരാളുമായി പാര്‍ട്ടി വേദി പങ്കിടാന്‍ ഒരുക്കമല്ല എന്നുമാണ് ദീപിക സിംഗ് രജാവത്ത് പറയുന്നത്.

കത്വ കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശക്തമായി നിലകൊണ്ട അഭിഭാഷകയാണ് ദീപിക സിംഗ് രജാവത്ത്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ആളുമായി പാര്‍ട്ടി വേദി പങ്കിടാന്‍ തനിക്കാവില്ല എന്ന് ദീപിക പറഞ്ഞു. 2018 ല്‍ കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് കശ്മീരില്‍ റാലി നടത്തിയിരുന്നു. ഈ റാലിയില്‍ ചൗധരി ലാല്‍ സിംഗും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൗധരി ലാല്‍ സിംഗ് യാത്രയില്‍ പങ്കെടുക്കും എന്നറിയിച്ചത്. ഖന്പൂരില് എത്തുന്ന ഭാരത് ജോഡോ യാത്രയില്‍ ചേരും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ചൗധരി ലാല്‍ സിംഗ് 2014 ല്‍ ലോക്സഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബി ജെ പിയില്‍ എത്തിയത്. രണ്ട് തവണ എം പിയും മൂന്ന് തവണ എം എല്‍ എയുമായ അദ്ദേഹം പി ഡി പി-ബി ജെ പി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

2018 ല്‍ ആണ് ബി ജെ പി വിടുന്നത്. അതേസമയം കത്വ ബലാത്സംഗ കേസില്‍ എട്ട് വയസുകാരിയുടെ കുടുംബത്തിന് വേണ്ടി നിലയുറപ്പിച്ച ദീപിക സുപ്രീംകോടതിയില്‍ വരെ എത്തി പോരാട്ടം നടത്തിയിരുന്നു. ജമ്മു കശ്മീരില്‍ നിന്ന് പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് വിചാരണ മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ദീപിക സിംഗ് രജാവത്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

അതേസമയം ജനുവരി 30ന് ശ്രീനഗറില്‍ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ രാജ്യത്തെ ബി ജെ പി വിരുദ്ധ ചേരിയിലെ 23 പാര്‍ട്ടികളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള അടുത്ത ആഴ്ച ലഖന്‍പൂരില്‍ നടക്കുന്ന യാത്രയില്‍ ചേരും. മറ്റൊരു മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കശ്മീരില്‍ യാത്രയുടെ ഭാഗമാകും. 2022 സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ചതാണ് ഭാരത് ജോഡോ യാത്ര.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications