Get Updates
Get notified of breaking news, exclusive insights, and must-see stories!

അവളെ ജനങ്ങളെ ഏൽപ്പിക്കുന്നു; സുരക്ഷിതയായി നോക്കണം; റോബർട്ട് വാദ്രയുടെ വികാരനിർഭരമായ കുറിപ്പ്

Recommended Video

cmsvideo
    പ്രിയങ്കയ്ക്ക് വാദ്രയുടെ പ്രണയപൂർവ്വമായ കുറിപ്പ് ഇങ്ങനെ | Oneindia Malayalam

    ലക്നൗ: സജീവ രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലേക്ക് രാജകീയമായി ആയിരുന്നു പ്രിയങ്കയുടെ പ്രവേശനം. ലക്നൗവിൽ നടന്ന ആദ്യ റോഡ് ഷോയിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചുമതലകളുമായി വന്ന പ്രിയങ്കയെ കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമനം ലഭിച്ച ശേഷം പ്രിയങ്കയുടെ ആദ്യ സംസ്ഥാന സന്ദർശനമായിരുന്നു ഇത്. വലിയ ദൗത്യമാണ് പ്രിയങ്കയ്ക്ക് മുമ്പിലുള്ളതെന്ന് രാഹുൽ ഗാന്ധി സഹോദരിയെ വീണ്ടും ഓർമിപ്പിച്ചു. 2022ൽ പ്രിയങ്കയിലൂടെ ഉത്തർപ്രദേശ് പിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

    പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതൽ ഭർത്താവ് റോബർട്ട് വാദ്രയുടെ പിറകെയാണ് എൻഫോഴ്സ്മെന്റ്. വിവിധ സാമ്പത്തിക ഇടപാട് കേസുകളിലായി വാദ്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ്. ഉത്തർപ്രദേശിലെ ആദ്യ ദൗത്യത്തിന് മുമ്പ് റോബർട്ട് വാദ്ര പ്രിയങ്കാ ഗാന്ധിയ്ക്കായി കുറിച്ച വികാര നിർഭരമായ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രിയപ്പെട്ട പി, എന്ന് തുടങ്ങുന്ന പോസ്റ്റിൽ പ്രിയങ്കയുടെ ദൗത്യം വലുതാണെന്ന് വാദ്രയും ഓർമപ്പെടുത്തുന്നു.

     എന്നും നിന്നോടൊപ്പം

    എന്നും നിന്നോടൊപ്പം

    എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചതിന് പിന്നാലെ ആശംസകളുമായി റോബർട്ട് വാദ്ര എത്തിയിരുന്നു. അഭിനന്ദനങ്ങൾ പി, ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഞാൻ നിന്നോട് കൂടിയുണ്ട്, ഏറ്റവും നന്നായി നിനക്ക് ചെയ്യാൻ സാധിക്കട്ടെയെന്നാണ് അന്ന് വാദ്ര പ്രിയങ്കയെ ആശംസിച്ചത്.

    ചുമതലയേൽക്കുന്നതിന് മുമ്പ്

    ചുമതലയേൽക്കുന്നതിന് മുമ്പ്

    പ്രിയങ്കാ ഗാന്ധി പാർട്ടിയുടെ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന് തൊട്ട് മുമ്പായിരുന്നു റോബർട്ട് വാദ്രയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്. ലണ്ടനിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആരോപണം. ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വരെ ഭർത്താവും പ്രിയങ്കയെ അനുഗമിച്ചിരുന്നു. എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജസ്ഥാനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വാദ്രയെ വീണ്ടും വിളിച്ച് വരുത്തിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ്.

    ആശംസകളുമായി റോബർട്ട് വാദ്ര

    എല്ലാ ആശംസകളും പി, ഉത്തർപ്രദേശിലേക്കുള്ള നിന്റെ ദൗത്യത്തിന്, ജനങ്ങളെ സേവിക്കാനുള്ള നിന്റെ യാത്രയ്ക്ക്... നീ എന്റെ ഏറ്റവും നല്ല സുഹൃത്താണ്, ഉത്തമയായ ഭാര്യയാണ്, നമ്മുടെ കുട്ടികളുടെ ഏറ്റവും നല്ല അമ്മയാണ്... ധാർമികതയില്ലാത്ത, കൗശലം നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയാണിന്ന്. പക്ഷേ ജനങ്ങളെ സേവിക്കുക എന്നത് നിന്റെ ചുമതലയാണ്. അവളെ ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ കൈയ്യിലേക്ക് ഏൽപ്പിക്കുകയാണ്. അവളെ സുരക്ഷിതയായി നോക്കണം, റോബർട്ട് വാദ്ര ഫേസ്ബുക്കിൽ കുറിച്ചു.

    റോബർട്ട് വാദ്ര-പ്രിയങ്കാ വിവാഹം

    റോബർട്ട് വാദ്ര-പ്രിയങ്കാ വിവാഹം

    1997 ഫെബ്രുവരി 18നാണ് പ്രിയങ്കാ ഗാന്ധിയും റോബർട്ട് വാദ്രയും വിവാഹിതരാകുന്നത്. രണ്ട് കുട്ടികളാണ് റോബർട്ട്- പ്രിയങ്കാ ദമ്പതികൾക്ക്. മകൻ റയ്ഹാനും മകൾ മിറായയും. റോബർട്ടിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിൽ നിന്നും അകന്ന് കഴിയാനുള്ള ഒരു കാരണമായി വിലയിരുത്തപ്പെട്ടത്.

     വൻ വരവേൽപ്പ്

    വൻ വരവേൽപ്പ്


    ഉത്തർപ്രദേശിലെ ആദ്യ റോഡ് ഷോയിൽ‌ വൻ വരവേൽപ്പാണ് പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ചത്. രാഹുൽ ഗാന്ധിയും പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. റോഡ് ഷോയ്ക്കായി പ്രത്യേകം തയാറാക്കിയ ബസിലായിരുന്നു പ്രിയങ്കയുടെ യാത്ര. ഇതാ ഇന്ദിരാ എന്ന വിളികളോടെയാണ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്.

     യുപിയിൽ കോൺഗ്രസ് സർക്കാർ

    യുപിയിൽ കോൺഗ്രസ് സർക്കാർ

    ഉത്തർപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപികരിക്കുന്നത് വരെ വിശ്രമമില്ലെന്നാണ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. 30 വർഷങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിൽ ഒരു കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയാകുന്നത്. 2022ൽ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയേക്കുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്.

    വീണ്ടും ചോദ്യം ചെയ്യും

    വീണ്ടും ചോദ്യം ചെയ്യും

    അതേ സമയം പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയേയും അമ്മ മൗറിൻ വാദ്രയേയും എൻഫോഴ്സ്മെന്റ് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് ഇരുവരെയും ചോദ്യം ചെയ്യുക. ബിക്കാനീറിലെ കൊളായത് ഗ്രാമത്തിൽ പാവപ്പെട്ടവരുടെ പുനരധിവാസത്തിനായി നീക്കി വച്ച 69.55 ഹെക്ടർ ഭൂമി തുച്ഛമായ വിലയ്ക്ക് വാദ്ര സ്വന്തമാക്കിയെന്നും ഇത് മറിച്ച് വിറ്റത് വഴി 5.15 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നുമാണ് കേസ്. ലക്നൗവിലെ റോഡ് ഷോയ്ക്ക് ശേഷം പ്രിയങ്കയും ജയ്പ്പൂരിൽ എത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+