കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സൈക്കിളില്‍ പോവാം, വായുമലിനീകരണം തടയാം കെജ്രിവാളിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി

  • By Siniya
Google Oneindia Malayalam News

ദില്ലി: മലിനീകരണം തടയുന്നതിനായി ദില്ലിയില്‍ സൈക്കിള്‍ റാലി നടത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ്‌നേതൃത്വത്തിലായിരുന്നു റ്‌ലി. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ സൈക്കിള്‍ റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതില്‍ ജനങ്ങളെ കൂടി ഭാഗമാക്കി ദില്ലിയില്‍ സര്‍ക്കാറിന്റെ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.

സ്വകാര്യ വാഹനങ്ങള്‍ കുറച്ച് പൊതു ഗതാഗതം ഉപയോഗിക്കാനും ഇതു വഴി മലിനീകരണം തടയുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം കൊടുത്ത സൈക്കിള്‍ റാലിയോടെയാണ് ദിനാചരണത്തിന് തുടക്കമായത്. മെട്രോ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് കെജ്രിവാള്‍ ജനങ്ങളോടാവശ്യപ്പെട്ടു. ആറു ബോഗികള്‍ മാത്രമാണ് മെട്രോയിലുള്ളത്. ബോഗികള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതി വന്നാല്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

kejriwal

ഹരിയാനയിലെ ഗുഡ്ഗാവില്‍ എല്ലാ ചൊവ്വാഴ്ചയും സൈക്കിള്‍ റാലി നടത്താറുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ദില്ലിയും സൈക്കിള്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ ദിനത്തില്‍ ചെങ്കോട്ട മുതല്‍ ഇന്ത്യാഗേറ്റ് വരെ ഇരു ചക്രവാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ദില്ലി സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ക ജനങ്ങളുടെ യാത്രയ്ക്ക് തടസ്സമാക്കാതിരിക്കാന്‍ പ്രത്യേക ബസ് സര്‍വ്വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമണി മുതല്‍ 12വരെയാണ് കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈക്കിള്‍ റാലി ദിനത്തെ കാര# രഹിത ദിനമായി ആചരിക്കാനാണ് മന്തിമാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മാസവും ഇരുപത്തിരണ്ടാം തിയതി കാര്‍ രഹിതമാക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്.

English summary
Arvind Kejriwal led a cycle rally here on the capital's first car-free day on Thursday and said travelling needs to be made safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X