കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോല്‍ക്കാന്‍ വേണ്ടിയല്ല, മോദിയെ തോല്‍പ്പിക്കാന്‍'

  • By Aswathi
Google Oneindia Malayalam News

വാരണാസി:ഒടുവില്‍ വാരണസിയിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ മത്സരിക്കും. വാരണാസിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കെജ്രിവാള്‍ താന്‍ മോദിയ്‌ക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ചത്.

തോല്‍ക്കാന്‍ വേണ്ടിയല്ല ജയിക്കാനാണ് മത്സരിക്കുന്നത്. മോദിയെ തോല്‍പിക്കാന്‍- കെജ്രിവാള്‍ പറഞ്ഞു. ഞാന്‍ വാരണാസിയില്‍ മത്സരിക്കണമോ എന്ന് നിങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാമെന്ന് കെജ്രിവാള്‍ പറഞ്ഞത്. മോദി എവിടെ മത്സരിച്ചാലും എതിര്‍സ്ഥാനാര്‍ത്ഥിയായി താനുണ്ടാകുമെന്ന് കെജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചതാണ്.

varanasi-kejriwal

ഗുജറാത്തില്‍ വികസനമുണ്ടെന്ന് മോദിയുടെ വാദത്തെ കെജ്രിവാള്‍ വെല്ലുവിളിച്ചു. ഗുജറാത്ത് വികസനം സംബന്ധിച്ച പരസ്യ ചര്‍ച്ചകള്‍ക്ക് മോദി തയ്യാറാക്കാത്തത് എന്തോ കുഴപ്പമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം വാരണസിയില്‍ താന്‍ എത്തിപ്പോള്‍ തന്റെ മുഖത്ത് മഷിയൊഴിച്ച് സ്വീകരിച്ചത് മോദി വിലകൊടുത്തയാളാണെന്ന് കെജ്രിവാള്‍ ആരോപിച്ചു.

വാരണാസിയില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ കെജ്രിവാളിനെ ചീമുട്ടേറുകൊണ്ടും മുഖത്ത് മഷിയൊഴിച്ചുമാണ് എതിര്‍പക്ഷം സ്വീകരിച്ചത്. ഹിന്ദുവാഹിനി സേന അംഗമായ അംബരീഷാണ് മഷിയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് ഷോയ്ക്കിടെ കെജ്രിവാളിനു നേരെ കരിങ്കൊടി പ്രയോഗവുമുണ്ടായി.

English summary
Arvind Kejriwal on Tuesday declared he will take on Narendra Modi in Varanasi in the national election, hoping for a repeat of his success against three-time Delhi chief minister Sheila Dikshit in the December state polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X