Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ തോല്‍പിക്കല്‍ ഏകലക്ഷ്യം: കെജ്രിവാള്‍

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ തോല്‍പിക്കലാണ് തന്റെ ഏകലക്ഷ്യമെന്ന് ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാള്‍. വാരണാസിയിലാണ് മോദി മത്സരിക്കുന്നത്. ഞാനും വാരണാസിയിലേക്ക് പോകും. അവിടെയുള്ള ജനങ്ങളോട് താന്‍ മത്സരിക്കട്ടെ എന്ന് ചോദിക്കും. അവര്‍ അനുവദിച്ചാല്‍ താന്‍ മത്സരിക്കും - കെജ്രിവാള്‍ പറഞ്ഞു.

വാരാണസിയിലേത് കേവലം പ്രതീകാത്മകമായ മത്സരം ആണെന്നാണ് പത്രമാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. വെറുമൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയല്ല താന്‍ വാരണാസിയിലേക്ക് പോകുന്നത്. മോദിയെ തോല്‍പിക്കാന്‍ വേണ്ടിയാണ് - ആപ്പ് നേതാവ് അവകാശപ്പെട്ടു. റോഡ് മാപ്പ് ഓഫ് ഇന്ത്യന്‍ മുസ്ലിംസ് എന്ന വിഷയത്തില്‍ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

kejriwal

ഷീല ദീക്ഷിതിനെ തോല്‍പിച്ചു, ഇനി മോദിയുടെ ഊഴമാണ് എന്നാണ് കെജ്രിവാളിന്റെ അനുയായികളുടെ മുദ്രാവാക്യം. അഴിമതിക്കേസില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്ന് അവകാശപ്പെട്ട് കെജ്രിവാള്‍ തോല്‍പിച്ച ഷീല ദീക്ഷിത് ഇപ്പോള്‍ കേരള ഗവര്‍ണറാണ്. ഒന്നര മാസം ദില്ലി ഭരിച്ചിട്ടും ഷീല ദീക്ഷിതിനെതിരെ നടപടി എടുക്കാന്‍ കെജ്രിവാളിന് കഴിഞ്ഞിരുന്നില്ല.

നരേന്ദ്രമോദിയെ തോല്‍പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ തേടാനും മടിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മോദിക്കെതിര ആം ആദ്മു പാര്‍ട്ടിയുമായി സഹകരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടി എന്നാണ് ബി ജെ പിയുടെ ആരോപണം. അല്ലെങ്കില്‍ എന്തിനാണ് അഴിമതി സര്‍ക്കാരിന്റെ കൂടെ നിന്ന് പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ അവര്‍ മത്സരിക്കുന്നത് - ബി ജെ പി നേതാക്കള്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+