അവിശുദ്ധ സഖ്യം: കെജ്രിവാളും ചീയുന്നു?
ദില്ലി: അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റേയും ആദര്‍ശ രാഷ്ട്രീയത്തിന്റേയും അപ്പോസ്തലനായ അരവിന്ദ് കെജ്രിവാളും കളം മാറ്റുന്നു. രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍ക്കാന്‍ ഇത്തിരി തിരികിട പരിപാടികള്‍ ഒന്നും ഇല്ലെന്ന് കെജ്രിവാളും തിരിച്ചറിഞ്ഞോ എന്തോ..?
തിരഞ്ഞെടുപ്പ് വിജയത്തിന് ആരുടേയും സഹായം തേടാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും. ബംഗ്ലാദേശി എഴുത്തുകാരിയയ തസ്ലീമ നസ്രിനെതിരെ ഫത് വ പുറപ്പെടുവിച്ച വിവാദ മതപണ്ഡിതന്റെ പിന്തുണയാണ് ഇപ്പോള്‍ ആം ആദ്മിക്കാര്‍ തേടിയിരിക്കുന്നത്.

ഉത്തര്‍പ്രദേശുകാരനായ മൗലാന തൗഖീര്‍ റാസ ഖാന്‍ ആണ് മുമ്പ് തസ്ലീമ നസ്രിനെതിരെ ഫത് വ പ്രഖ്യാപിച്ച് വിവാദത്തിലായത്. ഇദ്ദേഹത്തെ അരവിന്ദ് കെജ്രിവാള്‍ വീട്ടില്‍ പോയി കാണുകയാണ് ഉണ്ടായത്. കെജ്രിവാളിന്റെ ലാളിത്യം തനിക്ക് ഇഷ്ടമായെന്നും കോണ്‍ഗ്രസ്-ബിജെപി വിരുദ്ധത തങ്ങളെ ഒന്നിപ്പിക്കുന്നുവെന്നു റാസ ഖാന്‍ പറഞ്ഞു. ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി പാര്‍ട്ടി നടത്തുന്ന ചില റാലികളെ അഭിസംബോധന ചെയ്യാമെന്നും മതപണ്ഡിതന്‍ ഏറ്റിട്ടുണ്ട്.
തസ്ലീമ നസ്രിന്‍ ഈ കൂടിക്കാഴ്ചയെ ട്വിറ്ററിലൂടെ വിമര്‍ശിക്കുകയും ചെയ്തു. സ്ത്രീ വിരുദ്ധനും, മതഭ്രാന്തനും ആളുകളുടെ തലക്ക് വില പറയുന്നവനും ആയ ഒരാളുടെ പിന്തുണയാണ് ഒരു രാഷ്ട്രീയക്കാര്‍ന്‍ തേടുന്നത് എന്നതായിരുന്നു ആദ്യത്തെ ട്വീറ്റ്. മുസ്ലീങ്ങളുടെ വോട്ട് നേടണമെങ്കില്‍ സാധാരണക്കാരായ മുസ്ലീങ്ങളെയാണ് സമീപിക്കേണ്ടത്. അല്ലാതെ മുസ്ലീം സമുദായത്തെ പിന്നോട്ട് വലിക്കുന്ന മതപണ്ഡിതരെയല്ല എന്ന് രണ്ടാം ട്വീറ്റും ഉടന്‍ വന്നു.
2007 ല്‍ ആയിരുന്നു പണ്ഡതന്‍ തസ്ലീമക്കെതിരെ ഫത്വയുമായി രംഗത്തെത്തിയത്. പിന്നീട് 2010 ല്‍ ലര്‍ഗ്ഗീയത പരത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
സംഭവം എന്തായാലും കെജ്രിവാളിന് അല്‍പം ചീത്തപ്പേരുണ്ടാക്കി. ബിജെപിയുടെ സുബ്രഹ്മണ്യം സ്വാമി ആരോപണവുമായി രംഗത്തെത്തുകയും ചെയ്തു. കെജ്രവാള്‍ ദേശ വിരുദ്ധ ശക്തികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്റെ ഗെയിം പ്ലാന് ആം ആദ്മി പാര്‍ട്ടി കൂട്ടുനില്‍ക്കുകയാണെന്നും സ്വാമി ആരോപിച്ചു.
വിവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും തടിയൂരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അരവിന്ദ് കെജ്രിവാള്‍. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെടുന്ന ആളുകളേയും താന്‍ കാണുന്നുണ്ടെന്നും അതില്‍ വലുതായിട്ടൊന്നും ഇല്ലെന്നും ആണ് കെജ്രിവാള്‍ ഇപ്പോള്‍ പറയുന്നത്.












Click it and Unblock the Notifications