കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ ഇടിച്ചത് പണം വാങ്ങിയെന്ന് യുവാവ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം സൗത്ത് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ തല്ലിയത് പണം വാങ്ങിയിട്ടാണെന്ന് യുവാവ്. കെജ്രിവാളിനെ കയ്യേറ്റം ചെയ്തതിന് തനിക്ക് 25,000 രൂപ കിട്ടിയെന്ന് പൊലീസ് പിടിയിലായ പത്തൊമ്പത്കാരന്‍ ആബ്ദുല്‍ വാഹിദ് വെളിപ്പെടുത്തി.

സൗത്ത് ദില്ലിയില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു സംഭവം. തുറന്ന ജീപ്പില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കെജ്രിവാളിനെ മാലയിടാന്‍ വരുന്നെന്ന വ്യാജേനെ അടുത്തെത്തിയ യുവാവ് മുഖത്തിടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ എ എ പി പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തതിന് ശേഷം പൊലീസിന് വിട്ടുകൊടുത്തു.

kejriwal

വാഹിദിന് മാപ്പു നല്‍കിയതായി കെജ്രിവാള്‍ പിന്നീട് അറിയിച്ചിരുന്നു. താന്‍ ആം ആദ്മി പാര്‍ട്ടിക്കാരനായിരുന്നുവെന്നും എന്നാല്‍ പിന്നീട് മുസാഫര്‍ നഗര്‍ കലാപത്തില്‍ പാര്‍ട്ടി എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ആം ആദ്മി വിട്ടതെന്നും വാഹിദ് പൊലീസിന് മൊഴിനല്‍കി.

കെജ്രിവാളിെന കൈയ്യേറ്റം ചെയ്യാന്‍ മകന് പണം ലഭിച്ചുകാണുമെന്ന് വാഹിദിന്റെ പിതാവ് സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത ചാനലിനോട് പറഞ്ഞിരുന്നു. കെജ്രിവാളിനെ ആക്രിമിച്ചതുവഴി മകന്‍ കുടുംബത്തെ നാണം കെടുത്തിയെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബത്തിന്റെ പശ്ചാത്തലം മനസ്സിലാക്കിയ ആരോ മകനെ പണം കൊടുത്ത് ഉപയോഗിച്ചതാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

English summary
Kejriwal slapped during road show, attacker says he was paid Rs 25,000 for attacking AAP leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X