കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ തട്ടകത്തിലും എഎപി മത്സരിയ്ക്കും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയില വിജയം നല്‍കിയ ആത്മ വിശ്വാസത്തില്‍ ബിജെപിയുമായി ഏറ്റുമുട്ടാന്‍ തന്നെയാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. നരേന്ദ്രമോഡിയുടെ സ്വന്തം തട്ടകമായി ഗുജറാത്തില്‍ നിന്ന് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എഎപി മത്സരിയ്ക്കുമെന്നാണ് സൂചന. എഎപിയുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യത്താകമാനം 309 ജില്ലകളില്‍ പാര്‍ട്ടിയ്ക്ക് കമ്മിറ്റികളുണ്ട്. ലോക്‌സഭതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ഉടന്‍ തന്നെ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Kejriwal

പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റില്‍ 28 ലോക്‌സഭ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയം പൂര്‍ത്തിയായി. ദില്ലി ആംആദ്മിയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ഇത് വരെയും പാര്‍ട്ടിയെ രാജ്യവ്യാപകമാക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. മോഡിയുടെ പോപ്പുലാരിറ്റി വര്‍ദ്ധിയ്ക്കുന്നതും പാര്‍ട്ടിയ്ക്ക് തിരിച്ചടി തന്നെയാണ്.

ദില്ലിയില്‍ പാര്‍ട്ടി നേടിയ വിജയം ആംആദ്മിയുടെ പോപ്പുലാരിറ്റി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ പാര്‍ട്ടി മത്സരിയ്ക്കാന്‍ തീരുമാനിയ്ക്കുന്നതോടെ ബിജെപിയുടെ നെഞ്ചിടിപ്പേറുമെന്ന കാര്യം ഉറപ്പായി. വെറുമൊരു ചെറിയ രാഷ്ട്രീയപാര്‍ട്ടിയായി ഇനി മുതല്‍ ആംആദ്മിയെ വിലയിരുത്താനാകില്ലെന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കി കഴിഞ്ഞു.

English summary
Arvind Kejriwal to challenge Narendra Modi on his home turf in 2014 Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X