ദില്ലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണയ്ക്
ദില്ലി: മന്ത്രിമാരെ അനുസരിക്കാത്ത നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമരത്തിന് ഒരുങ്ങുന്നു. ജനുവരി 30 നകം പോലീസുകാരെ പുറത്താക്കിയില്ലെങ്കില്‍ തന്റെ മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കുമൊപ്പം നോര്‍ത്ത് ബ്ലോക്കില്‍ സമരം തുടങ്ങുമെന്നാണ് കെജ്രിവാളിന്റെ ഭീഷണി. സമരത്തില്‍ അണിചേരാന്‍ മുഖ്യമന്ത്രി ജനങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
കര്‍ത്തവ്യ നിര്‍വഹണത്തില്‍ അലംഭാവം കാട്ടിയ നാല് പോലീസുകാരെ പുറത്താക്കണം എന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരോട് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 20 തിങ്കളാഴ്ച രാവിലെ 10 മണിക്കകം നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം എല്‍ എമാരും ധര്‍ണ നടത്തുമെന്ന് മുഖ്യമന്ത്രിമാരുടെ ഓഫീസ് അറിയിച്ചു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരനെ പോലും സസ്‌പെന്‍ഡ് ചെയ്യില്ല എന്ന് പോലീസ് കമ്മീഷണര്‍ ബി എസ് ബാസി അറിയിച്ചു. നിയമം ലംഘിച്ചത് നിയമമന്ത്രിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്വന്തം മന്ത്രിയെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി. ഡാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പോലീസിനെയാണ് കുറ്റപ്പെടുത്തിയത്.
പോലീസിന്റെ നിയന്ത്രണം ദില്ലി സര്‍ക്കാരിന് ലഭിക്കണം എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. ദില്ലിയില്‍ ജനങ്ങള്‍ വോട്ട് നല്‍കി വിജയിപ്പിച്ച സര്‍ക്കാരാണ് ഇത്. എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ ജനങ്ങള്‍ ഞങ്ങളോടാണ് ചോദിക്കുക. പോലീസുകാര്‍ക്കെതിരെ നടപടിയെക്കുന്നതിലൂടെ കൃത്യനിര്‍വഹണത്തിലെ വീഴ്ച വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications