ലൗ ജിഹാദിന്റെ അടിവേര് തേടി കേന്ദ്രം; കേന്ദ്രം കടുത്ത നടപടിക്ക്
ദില്ലി: ഇന്ത്യന്‍ പൗരന്മാര്‍ ഐസിസില്‍ ചേരുന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്രം. ഐസിസിന്റെ ചാവേറുകളായി മാറുന്നത് ഭാവിയില്‍ രാജ്യത്തിന് തന്നെ വലിയ ഭീഷണിയാവുമെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നുണ്ട്.
ലൗ ജിഹാദിന്റെ നിജസ്ഥിതിയും ഇപ്പോഴത്തെ അവസ്ഥയും വിശദമായ പരിശോധനയ്ക്ക് കേന്ദ്രം വിധേയമാക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ത്ഥവും മറ്റും പോകുന്നവരാണ് ഐസിസിലേക്ക് പോകുന്നതെന്നാണ് വിലയിരുത്തല്‍. വിദേശത്ത് പോയി മടങ്ങാത്തവരുടെ വിവരങ്ങളും ഇപ്പോള്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥയും കേന്ദ്രം അന്വേഷിക്കും.

കടുത്ത നടപടി
ഇന്ത്യന്‍ പൗരന്മാര്‍ ഐസിസിലേക്ക് പോകുന്നത് വര്‍ധിച്ച് വരുന്നതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്തിന് ഭീഷണിയാകും
ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി പോകുന്നവരില്‍ ചിലര്‍ സിറിയയിലും ഇറാഖിലുമൊക്കെയായി ഐസിസിന്റെ ചാവേറുകളായി മാറുന്നത് രാജ്യത്ത് ഭീഷണിയാകുമെന്ന് ആഭ്യന്ത്ര വകുപ്പ് വിലയിരുത്തി.

പ്രത്യേകം പരിശോധിക്കും
വിദേശത്ത് പോയ് മടങ്ങാത്തവരുടെ വിവരങ്ങളും ഇപ്പോള്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥയും പ്രത്യേകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലും പ്രത്യേക അന്വേഷണം
ലൗ ജിഹാദിന്റെ ഭാഗമായി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് നടക്കുന്നതായി നേരത്തെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും പുതിയ സാഹചര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് ഐബി വിധേയമാക്കുന്നതായാണ് സൂചന.

മതം മാറല്‍ അതീവ ഗൗരവം
പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ മതം മാറിയാണ് ഈ നാമകരണം ചെയ്തിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മതം മാറുന്നത് വളരെ ഗൗരവകരമായാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്.

ഫാത്തിമയുടെ കോളേജ്
ഫാത്തിമ പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മതം മാറിയവര്‍ക്ക് മതം മാറിയവരെ തന്നെ പങ്കാളിയാക്കി കൊടുത്തത് എന്ന് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജിന്റെ ചുറ്റുപാടുകളെ കുറിച്ചും സഹപാഠികളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

പുറത്ത് പറയാനാകില്ല
കേരളത്തില്‍ നിന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ വിവരങ്ങളൊന്നും പുറത്ത് പറയാനാകില്ലെന്നാണ് കേരള പോലീസിന്റെ നിലപാട്.

ഗൗരവം വര്‍ധിക്കുന്നു
കാണാതായവരെല്ലാം ഐസിസിലേക്കാണ് പോയതെന്ന് സംശയ്ക്കുക മാത്രം ചെയ്യുമ്പോഴും, കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി താന്‍ സ്വയം സമര്‍പ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് അയച്ച വാട്ട്‌സ് ആപ്പ് സന്ദേശം പുറത്തായത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്.

വിവരങ്ങള്‍ ലഭിച്ചു
ഇതിനോടകെ തന്നെ കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ശ്രീലങ്ക കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നതായും സംശയിക്കുന്നുണ്ട്.

മലയാളികള്‍ ആദ്യമായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐസിസ് അനുഭാവമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇത്രയും മലയാളികള്‍ ഐസിസിന്റെ ഭാഗമായെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഇത് ആദ്യമായാണ്.












Click it and Unblock the Notifications