Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്നും 24ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് മലയാളില്‍ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആലപ്പുഴ സ്വദേശി ഹരി കുമാറാണ് പരാതിയുമായി വന്നിരിക്കുന്നത്. കേന്ദ്ര എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റിലെ വലിയ ഉദ്യോഗസ്ഥനാണെന്ന് നടിച്ച് ഒരു വ്യവസായി ഇയാളെ കബളിപ്പിക്കുകയായിരുന്നു.

ഡോ.കെ.പി കൃഷ്ണ ബേതുറാം എന്നാണ് പണം തട്ടിയ ആളുടെ പേര്. ഇയാള്‍ക്ക് 50 വയസ് പ്രായമുണ്ട്. ഇയാളെ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനാണ് ഹരികുമാര്‍ പരിചയപ്പെടുന്നത്. അന്ന് ഇയാള്‍ ഹരിയോട് പറഞ്ഞത് റവന്യൂ സെന്‍ട്രല്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ എന്നായിരുന്നു. അയാളുടെ ബിസിനസ് കാര്‍ഡും നല്‍കിയിരുന്നു. 2013 ആണ് ഇയാളെ പരിചയപ്പെടുന്നത്.

money

ഇയാളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ബെംഗളൂരുവില്‍ തന്റെ ബിസിനസ് വികസിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും താങ്കള്‍ക്കും ഈ ബിസിനസില്‍ പങ്കുചേരാമെന്നും ഇതില്‍ നിന്നും നല്ല പണം ലഭിക്കുമെന്നും ഇയാള്‍ പറയുകയായിരുന്നു.

ബെംഗളൂരുവിലെ ഇയാളുടെ കമ്പനി സന്ദര്‍ശിക്കാനും ഹരി പോയിരുന്നു. അന്ന് ഇയാളുടെ കൂട്ടാളി നാരസിംഹ മൂര്‍ത്തി എന്നയാള്‍ ബെംഗളൂരു പഴയ എയര്‍പോര്‍ട്ട് റോഡിലുള്ള ഒരു ഷെഡ് കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഹരികുമാര്‍ ഇയാളുടെ അക്കൗണ്ടിലേക്ക് 39.9 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.

എന്നാല്‍, ഹരിക്ക് ചില സംശങ്ങള്‍ ഇതിനിടയില്‍ ഉണ്ടാവുകയും അക്കൗണ്ടില്‍ നിന്നും പണം തിരിച്ചെടുക്കാന്‍ നോക്കുമ്പോള്‍ വെറും 15 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ഉടനെ ബെംഗളൂരു പോലീസ് ഇയാള്‍ പരാതി നല്‍കുകയും ചെയ്തു. ആള്‍മാറാട്ടം നടത്തിയായിരുന്നു ഇയാല്‍ തട്ടിപ്പ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+