കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ വെള്ളത്തിലാക്കിയത് മഴ തന്നെ; ലഭിച്ച മഴയുടെ അളവ് ഇങ്ങനെ... കേരളം മാത്രമല്ല മുങ്ങിയത്

Google Oneindia Malayalam News

ദില്ലി: കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. അതിന് കാരണം മറ്റൊന്നുമല്ല. ഇത്തവണ ലഭിച്ച മഴ തന്നെ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 20 വരെ കേരളത്തില്‍ ലഭിച്ചത് മുമ്പെങ്ങും ലഭിക്കാത്ത വിധമുള്ള മഴയാണ്. ഇതിന്റെ കണക്കുകള്‍ അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ പുറത്തുവിട്ടു.

Heavy

1924ന് ശേഷം ഇത്രയും വലിയ പ്രളയം കേരളത്തിലുണ്ടാകുന്നത് ആദ്യമായിട്ടാണ്. മെയ് ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ ഇത്തവണ കേരളത്തില്‍ മഴ തുടങ്ങിയിരുന്നു. എന്നാല്‍ ജൂലൈ 20നാണ് ശക്തമായ മഴ തുടങ്ങിയത്. എന്നാല്‍ ഓഗസ്റ്റ് എട്ടിനും 16നുമിടയില്‍ ലഭിച്ച മഴയാണ് പ്രളയത്തിന്റെ വ്യാപ്തി കൂട്ടിയത്.

ജൂണ്‍ ആദ്യത്തില്‍ തന്നെ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 42 ശതമാനം മഴ കിട്ടിയിരുന്നു. ഓഗസ്റ്റിലെ ആദ്യ 20 ദിനങ്ങളില്‍ ലഭിച്ച മഴയുടെ അളവ് ആരെയും ആശ്ചര്യപ്പെടുത്തും. 164 ശതമാനം ഇരട്ടിയാണ് ലഭിച്ചത്. ഇത്രയും മഴ കേരത്തില്‍ ലഭിച്ചാല്‍ പ്രളയം ഉറപ്പാണ്. എല്ലാ ഡാമുകളും നിറഞ്ഞുകവിയുമെന്ന അവസ്ഥ വന്നപ്പോള്‍ തുറന്നുവിടാതെ രക്ഷയില്ലാത്ത സാഹചര്യവുമുണ്ടായി.

സാധാരണ വെള്ളം നിറയുമ്പോള്‍ കേരളത്തിലെ ചില ഡാമുകള്‍ മാത്രം തുറന്നുവിട്ട് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇത്തവണ അതുമതിയാകാത്ത സാഹചര്യമാണുണ്ടായത്. മൊത്തം ഡാമുകളും തുറക്കേണ്ടി വന്നു. ഇടുക്കി ഡാം 26 വര്‍ഷത്തിന് ശേഷം തുറന്നതും ഇത്തവണയാണ്. ഇതോടെ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു.

എന്നാല്‍ ഡാം നേരത്തെ തുറന്നിട്ടാല്‍ ഗുരതരമായ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഡാം തുറന്നതും മഴ ശക്തമായി തുടര്‍ന്നതും വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാക്കിയെന്ന് നാസയുടെ ഗൊഡ്ഡാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞന്‍ സുജയ് കുമാര്‍ പറയുന്നു.

Recommended Video

cmsvideo
കേരളത്തിലെ മഴക്ക് കാരണം ഈ വിസ്ഫോടനം

കേരളത്തില്‍ മാത്രമല്ല, ഏഷ്യയിലെ പല പ്രദേശങ്ങളിലും ഈ സമയം പ്രളയമുണ്ടായിരുന്നു. കിഴക്കന്‍ മ്യാന്‍മറില്‍ 30 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്തവണയുണ്ടായത്. മ്യാന്‍മറില്‍ ജൂലൈ 29 മുതലാണ് മഴ ശക്തിപ്പെട്ടത്. ഇതോടെ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. ഒന്നര ലക്ഷം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നു.

English summary
Kerala floods: A Flood for the Century in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X