കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് വിവാദം; ദില്ലി പോലീസിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി ക്ഷമ ചോദിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേരള ഹൗസില്‍ ഗോമാംസം വില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് ദില്ലി പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ് ഖേദം പ്രകടിപ്പിച്ചു. വിഷയത്തില്‍ കേരളത്തിന്റെ പരാതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് മന്ത്രി സൂചിപ്പിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കേന്ദ്രത്തിനെതിരെ പലഭാഗത്തുനിന്നും ആരോപണം വരുന്നതിനാല്‍ ജാഗ്രത കാണിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യാജ പരാതി നല്‍കിയയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തിന്റെ പരാതി അനുഭാവപൂര്‍ണം പരിഗണിച്ച് വേണ്ടതു ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.

rajnathsingh

സംസ്ഥാന സര്‍ക്കാരുകളുടെ അതിഥി മന്ദിരങ്ങളില്‍ പൊലീസ് പ്രവേശിക്കുമ്പോള്‍ റസിഡന്റ്‌സ് കമ്മിഷണറുടെ അനുമതി വേണമെന്ന നിര്‍ദേശം ദില്ലി പോലീസ് പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച സീനിയര്‍ പൊലീസ് കമ്മിഷണര്‍ മാര്‍ഗ രേഖയുടെ പകര്‍പ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. ഡല്‍ഹിയിലെ നിയമപ്രകാരം വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കാണ് ഇറച്ചി വില്‍പ്പന പരിശോധിക്കാന്‍ അവകാശമുള്ളത് എന്നും കേരളം നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റേത് എല്ലാ നിയമ വ്യവസ്ഥകളും ലംഘിച്ചുകൊണ്ടുള്ളതാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

English summary
Kerala House beef row; Rajnath sorry for Delhi Police raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X