കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ സിമി ക്യാമ്പ്: രണ്ട് പേര്‍ക്കെതിരെയുള്ള കുറ്റപത്രം എന്‍ഐഎ പിന്‍വലിയ്ക്കുന്നു

Google Oneindia Malayalam News

ഇടുക്കി: കേരളത്തില്‍ നടന്ന സിമി ക്യാമ്പില്‍ പങ്കെടുത്തു എന്ന കേസില്‍ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി പിന്‍വലിയ്ക്കുന്നു. അബു സാദ്, ഷാ ആലം എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് പിന്‍വലിയ്ക്കുന്നത്. ഇവര്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശികളാണ്.

2007 ല്‍ വാഗമണില്‍ നടന്ന സിമി ക്യാമ്പില്‍ പങ്കെടുത്തു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. ദേശീയ തലത്തില്‍ പല ആക്രമണങ്ങളും നടത്തുന്നതിന് സിമി ക്യാമ്പ് പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് എന്‍ഐഎ വിശദീകരിച്ചിരുന്നത്. അസംഗഢില്‍ നിന്നുള്ള 14 അംഗ സംഘം സിമി ക്യാമ്പില്‍ പങ്കെടുത്തു എന്നായിരുന്നു കണ്ടെത്തിയത്.

NIA

എന്തായാലും അബു സാദിനും ഷാ ആലത്തിനും എതിരെ ഒരു തെളിവും കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുറ്റപത്രം പിന്‍വലിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് അനുമതി തേടുന്നത്.

ഈ രണ്ട് പേരും സിമി ക്യാമ്പില്‍ പങ്കെടുത്തു എന്നതിനും തെളിവില്ലെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ആഭ്യന്ത്ര മന്ത്രാലയം എന്‍ഐഎയുടെ അഭ്യര്‍ത്ഥന അംഗീകരിയ്ക്കുകയാണെങ്കില്‍ രണ്ട് പേരും പൂര്‍ണമായി കുറ്റവിമുക്തരാകും. കോടതിയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുകയും ചെയ്യും.

English summary
Two persons accused of attending a terror training camp in Kerala will walk scot free after the National Investigation Agency decided to drop charges against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X