കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേരള പോലീസ്... അതിര്‍ത്തി കടന്നെത്തിയത് 725 പേരുടെ സംഘം!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മെയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇനി ദേശീയ ശ്രദ്ധ മുഴുവനും. തിരഞ്ഞെടുപ്പിന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ടീമില്‍ കേരളാ പോലീസുമുണ്ട്. തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേരളത്തില്‍ നിന്ന് എത്തുന്നത് 1475 പൊലീസ് ഉദ്യോഗസ്ഥര്‍. ഇവരില്‍ 250 വനിതകളുണ്ട്. 725 പേരടങ്ങുന്ന കേരള ആംഡ് പൊലീസ് (കെഎപി) ഈ മാസം മൂന്നുമുതല്‍ കര്‍ണാടകയിലുണ്ട്.

മൈസൂരു, ചാമരാജ്‌നഗര്‍, മാണ്ഡ്യ, ഹാസന്‍, ദക്ഷിണ കന്നഡ ജില്ലകളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ വിവിധ ജില്ലകളില്‍ നിന്നുമായി 750 പേര്‍ വ്യാഴാഴ്ചയെത്തിയിട്ടുണ്ട്. ആദ്യ സംഘത്തെ പാര്‍ട്ടി കമാന്‍ഡര്‍ ആര്‍.ആദിത്യയും രണ്ടാം സംഘത്തെ കാര്‍ത്തികേയ ഗോകുല്‍ചന്ദ്ര ഐപിസുമാണ് നയിക്കുന്നത്. തലശേരി എഎസ്പി ചൈത്ര തെരേസ ജോണിനാണ് വനിതകളുടെ ചുമതല. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് ജോലികളില്‍ കേരള ആര്‍ടിസിയും ബസുകളുമുണ്ട്. കേരളത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാന്‍ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് ബെംഗളൂരുവില്‍ നിന്നുള്ള 16 ബസുകളാണ് കഴിഞ്ഞ ദിവസം വിട്ടുകൊടുത്തത്. എന്നാല്‍ ഈ ബസുകള്‍ ഇന്നു തിരിച്ചെത്തുമെന്നതിനാല്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ മുടങ്ങില്ല.

kerala-police

നാട്ടിലേക്കുള്ള തിരക്കു പരിഗണിച്ച് ഇവിടെ നിന്നു പത്തിലേറെ സ്‌പെഷല്‍ സര്‍വീസുകള്‍ ഇന്നുണ്ടായിരിക്കും. എറണാകുളം, തൃശൂര്‍, കോഴിക്കോട്, ബത്തേരി, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് കേരള ആര്‍ടിസി സ്‌പെഷല്‍ ഉണ്ടാവുക. തിരക്കനുസരിച്ച് കോഴിക്കോട് ഭാഗത്തേക്കു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടക ആര്‍ടിസി ബസുകളിലേറെയും തിരഞ്ഞെടുപ്പ് ജോലിക്ക് ഉപയോഗിക്കുന്നതിനാല്‍ കേരള ആര്‍ടിസിയിലെയും സ്വകാര്യ ബസുകളിലെയും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ കര്‍ണാടക ആര്‍ടിസിയുടെ 3900 ബസുകളും ബിഎംടിസിയുടെ 1500 ബസുകളുമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് ഉപയോഗിക്കുകു.

English summary
kerala police's pressence in karnataka assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X