കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ക്ക് വാട്‌സ് ആപ്പും ഫേസ്ബുക്കും വേണ്ട!

Google Oneindia Malayalam News

മുസാഫിര്‍നഗര്‍: സ്ത്രീകള്‍ക്ക് ജീന്‍സ് വേണ്ട, മൊബൈല്‍ ഫോണ്‍ വേണ്ട എന്നിങ്ങനെയുള്ള വിലക്കുകള്‍ക്ക് ശേഷം ഖാപ് പഞ്ചായത്ത് വാട്‌സ് ആപ്പിനും ഫേസ്ബുക്കിനും മേല്‍ കൈവെച്ചിരിക്കുകയാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കാന്‍ അനുമതി വേണ്ട എന്നാണ് ഉത്തര്‍ പ്രദേശിലെ ഖാപ് പഞ്ചായത്തിന്റെ തീരുമാനം.

ടെക്‌നോളജിയൊക്കെ നല്ലത് തന്നെ എന്നാല്‍ ഇത് ഭീകരമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ഖാപ് പഞ്ചായത്ത് നേതാവ് നരേഷ് തികൈത് പറയുന്നത്. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആയിക്കോട്ടെ, 18 വയസ്സ് കഴിഞ്ഞ് മതി മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് എന്നാണ് തങ്ങള്‍ പറയുന്നത്. ഇത് ടെക്‌നോളജിയുടെ യുഗമാണ്. ശരിയാണ്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാതെ ശ്രദ്ധിക്കണം.

-whats-app

മൊബൈല്‍ ഫോണ്‍ കൊടുത്താല്‍ അവര്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കും. അശ്ലീല ചിത്രങ്ങള്‍ കാണും - ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് രാഹുല്‍ അലാവത് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഷോരാം വില്ലേജിലെ ഖാപ് പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അലാവത്. പ്രായപൂര്‍ത്തിയാകാത്തവരിലെ, പ്രത്യേകിച്ച് പെണ്‍കുട്ടികളിലെ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഉപയോഗം വിലക്കണം.

വാട്‌സ് ആപ്പും ഫേസ്ബുക്കും വിദേശ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാണ് മഹാറാണ സംഘര്‍ഷ സമിതിയുടെ നരേന്ദ്ര പുന്ധിര്‍ പറയുന്നത്. കുട്ടികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്നതിലല്ല. ഖാപ് പഞ്ചായത്തുകളെ അധികാരികള്‍ കര്‍ശനമായി നിരീക്ഷിക്കണം എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അംഗം ഷാമിന ഷഫീഖ് പ്രതികരിക്കുന്നത്.

English summary
A khap panchayat here has opposed access to WhatsApp messenger service and social networking sites like Facebook for youngsters below 18 years and demanded a ban on use of mobile phones by them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X