കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക വില്‍പ്പന റാക്കറ്റ് പിടിയില്‍: തലവന്‍ മലയാളി ഡോക്ടര്‍? വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരം

  • By Siniya
Google Oneindia Malayalam News

നഗോണ്ട: വ്യാഴാഴ്ച തെലുങ്കാനയില്‍ അറസ്റ്റിലായ വൃക്ക ഏജന്റ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം. ഇതിന്റെ തലവനായി പ്രവര്‍ത്തിച്ചത് മലയാളി ഡോക്ടര്‍ എന്നാണ് സൂചന. വിദേശ രാജ്യങ്ങളിലെ രോഗികള്‍ക്ക് വൃക്ക വില്‍ക്കുന്ന വന്‍ റാക്കറ്റിന്റെ കണ്ണികളെയാണ് നല്‍ഗണ്ടയില്‍ കഴിഞ്ഞ ദിവസം പിടിയിലായത്. ഇതില്‍ വിദ്യാര്‍ഥിയും ഉള്‍പ്പെട്ടിട്ടുണ്ട്.

വൃക്ക വില്‍പ്പന നടത്തിയവരില്‍ പലരും ഡോ. ജോണ്‍സണ്‍ ജെ ഫ്രാന്‍സിസ് എന്നാണ് പറയുന്നത്. ശ്രീലങ്കക്കാരനായ ഈ ഡോക്ടറാണ് ഇവരില്‍ പലരെയും ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍ ഇയാള്‍ നല്‍കിയത് യഥാര്‍ഥ പേരല്ലെന്നും മലയാളിയാണെന്നുമാണ് തെലുങ്കാന പോലീസിന്റെ പ്രാഥമിക നിഗമനം.

വൃക്ക വില്‍പ്പന നടത്തിയത്

വൃക്ക വില്‍പ്പന നടത്തിയത്

അഞ്ചുലക്ഷം രൂപയ്ക്ക് സ്വന്തം വൃക്കകള്‍ വില്‍പ്പന നടത്തിയ 20 ദരിദ്ര ഗ്രാമീണരുടെ മൊഴി വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തി.

ഡോക്ടര്‍ മലയാളി?

ഡോക്ടര്‍ മലയാളി?

വൃക്ക വില്‍പ്പന നടത്തിയവരില്‍ പലരും ഡോ. ജോണ്‍സണ്‍ ജെ ഫ്രാന്‍സിസ് എന്നാണ് പറയുന്നത്. ശ്രീലങ്കക്കാരനായ ഈ ഡോക്ടറാണ് ഇവരില്‍ പലരെയും ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍ ഇയാള്‍ നല്‍കിയത് യഥാര്‍ഥ പേരല്ലെന്നും ഇയാള്‍ മലയാളിയാണെന്നുമാണ് തെലുങ്കാന പോലീസിന്റെ പ്രാഥമിക നിഗമനം.

വൃക്കകള്‍ കൈമാറിയത്

വൃക്കകള്‍ കൈമാറിയത്

തെലുങ്കാന,ഒഡീഷ. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ഒട്ടേറെ പേരുടെ വൃക്കകള്‍ വിദേശങ്ങളിലെ സമ്പന്ന രോഗികള്‍ക്ക് കൈമാറിയിട്ടുണ്ട്

ഫോണില്‍ സംസാരിച്ചത്

ഫോണില്‍ സംസാരിച്ചത്

ഡോ. ജോണ്‍സണ്‍ വൃക്കദാതാക്കളുമായി ഫോണില്‍ സംസാരിച്ചത് തിരുവനന്തപുരം, കൊച്ചി, എന്നിവിടങ്ങളില്‍ നിന്നാണ് പലരെയും വിളിച്ചതെന്ന് അന്വേഷണത്തില്‍ വൃക്തമായിട്ടുണ്ട്.

പോലീസ് സംഘം കൊച്ചിയില്‍

പോലീസ് സംഘം കൊച്ചിയില്‍

വൃക്കദാതാക്കളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തെലുങ്കാന ഉന്നത പോലീസ് സംഘം കൊച്ചിയില്‍ എത്തും. കേരളാ പോലീസിന്റെ സഹായത്തോടെ ഫോണ്‍ നമ്പറുകളുടെ യഥാര്‍ഥ ഉടമകളെ കണ്ടെത്താനാണ് തെലുങ്കാന പോലീസിന്റെ ശ്രമം.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

പോലീസിന് മൊഴി നല്‍കിയ പലരുടെയും ശസ്ത്രക്രിയ നടത്തിയത് കൊളംബോയിലെ വെസ്റ്റേണ്‍ നവലോക്, ലങ്കന്‍ ആശുപത്രികളിലാണെന്ന് ഏജന്റായ കശപുരാജു സുരേഷ് സുചന നല്‍കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ വഴി

സമൂഹ മാധ്യമങ്ങള്‍ വഴി

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ സുരേഷ് സമൂഹമാധ്യങ്ങള്‍ വഴിയാണ് വൃക്ക റാക്കറ്റുമായി ബന്ധപ്പെടുന്നത്. 2014 ഡിസംബറില്‍ കൊച്ചിയിലെത്തിയ സുരേഷ് സ്വന്തം വൃക്ക വില്‍പ്പന നടത്തി അഞ്ചു ലക്ഷം രൂപ സമ്പാദിച്ചാണ് തുടക്കമിട്ടത്. ഇയാളുടെ ശ്‌സ്ത്രക്രിയ നടന്നതും കൊളംബോയിലാണ്.

കമ്മീഷന്‍ കൈപ്പറ്റിയത്

കമ്മീഷന്‍ കൈപ്പറ്റിയത്

വൃക്ക വില്‍പ്പന റാക്കറ്റിന്റെ ഏജന്റായി മാറിയ സുരേഷ് ഇരുപതിലധികം യുവാക്കളെ വൃക്ക റാക്കറ്റിന് കൈമാറി 5,0000 രൂപ മുതല്‍ ഒരു ലക്ഷം രൂപാ വരെ കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ട്.

സംഘത്തലവന്‍

സംഘത്തലവന്‍

സുരേഷില്‍ നിന്നാണ് സംഘത്തലവന്‍ മലയാളി ഡോക്ടറാകാനുള്ള സാധ്യതയെന്നാണ് തെലുങ്കാന പോലീസിന്റെ വിലയിരുത്തല്‍. ഹിന്ദിയും ഇംഗ്ലീഷും മലയാളവും സംസാരിക്കുന്നയാളാണ് ഡോക്ടര്‍. ജോണ്‍സണ്ർ എന്നാണ് രോഗികളുടെ മൊഴി.

വന്‍ റാക്കറ്റ് കണ്ണികള്‍

വന്‍ റാക്കറ്റ് കണ്ണികള്‍

ഡോ. ജോണ്‍സണിനെ കണ്ടെത്തുന്നതോടെ രാജ്യത്തെ വന്‍ റാക്കന്റെ കണ്ണികള്‍ പൊട്ടിക്കാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. അവയവം മാറ്റിവയ്ക്കാല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ഇന്ത്യയിലെ വിവിധ ആശുപത്രിയില്‍ എത്തുന്ന വിദേശികളായ രോഗികളും സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല.

വലയിലാക്കിയത്

വലയിലാക്കിയത്

സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന വിദ്യാര്‍ഥികളെയും ജോലി നഷ്ടപ്പെട്ട തൊഴിലാളികളെയുമാണ് സുരേഷ് കൂടുതലായും റാക്കറ്റിന്റെ കെണിയില്‍പ്പെടുത്തിയത്. കെണിയില്‍ വീഴുന്ന ദാതാക്കള്‍ പണം ലഭിക്കുന്നതിനാല്‍ വിവരം പുറത്തു പറയാറില്ല. മക്കളുടെ പഠനാവശ്യത്തിന് വൃക്ക വില്‍പ്പന നടത്തിയ മാതാപിതാക്കളും ഇക്കൂട്ടത്തിലുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
kidney racket arrested thelungana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X