പാര്‍ട്ടികളെയല്ല ജനങ്ങളെയാണ് ഒന്നിപ്പിക്കേണ്ടത്, പ്രതിപക്ഷ ഐക്യത്തോട് മുഖംതിരിച്ച് ബിആര്‍എസ്
ഹൈദരാബാദ്: പ്രതിപക്ഷ യോഗത്തിനെ എതിര്‍ത്ത് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി. അടിസ്ഥാന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോരാട്ടമെന്ന് ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമറാവു പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിന് ഒറ്റചിന്ത മാത്രമേ ഉള്ളൂവെന്നും, അത് ഒരാളെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്നത് മാത്രമാണെന്നും കെടിആര്‍ ആരോപിച്ചു.
നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന പ്രതിപക്ഷ ലക്ഷ്യത്തിനെതിരെയാണ് കെടിആര്‍ രംഗത്തെത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന് കൂടിയാണ് രാമറാവു.രാജ്യത്തിന്റെ ക്ഷേമമാണ് തന്റെ പാര്‍ട്ടിക്ക് പ്രധാനം. അതില്‍ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ല. അത്തരം കാര്യങ്ങളില്‍ ഒപ്പം നില്ക്കുന്നവരുമായിട്ട് മാത്രമേ ബിആര്‍എസ് സഖ്യമുണ്ടാക്കൂ അതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് നേട്ടമുണ്ടാകൂ എന്നും കെടിആര്‍ പറഞ്ഞു.

ബിജെപിക്കെതിരെയുള്ള പോരാട്ടം അത്തരം പ്രശ്നങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. രാജ്യത്തിന് ഗുണം ചെയ്യുന്ന കാര്യമായിരിക്കണം അത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ ഐക്യത്തിന് അക്കാര്യത്തില്‍ ദിശ തെറ്റിയിരിക്കുകയാണ്. ഒരു നേതാവിനെയോ, പാര്‍ട്ടിയെയോ അധികാരത്തില്‍ നിന്ന് താഴെയിറക്കണം എന്ന ചിന്ത മാത്രമാണ് നമുക്കുള്ളത്. അതൊരിക്കലും പ്രതിപക്ഷത്തിന്റെ അജണ്ടയാവാന്‍ പാടില്ലെന്നും കെടിആര്‍ പറഞ്ഞു.
ചിലര്‍ക്കെതിരെ എല്ലാവരും കൂടി ഒന്നിക്കുന്നത് വലിയ കാര്യമല്ല. എന്തിനെങ്കിലും വേണ്ടിയായിരിക്കണം നമ്മള് ഒന്നിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം എന്തിന് വേണ്ടിയാണ് ഒന്നിക്കുന്നത്. ഒരാള്‍ക്കും അത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കെടിആര്‍ വ്യക്തമാക്കി. നേരത്തെ പട്നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല.
ബിജെപിയുമായി ഇടയ്ക്ക് അകന്നിരുന്ന കെസിആര്‍ ഇപ്പോള്‍ ബിജെപിയുമായി കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. പ്രധാന കാരണം ബിആര്‍എസ് നേതാക്കള്‍ക്കെതിരെയുള്ള കേസാണ്. കെസിആറിന്റെ മകള്‍ക്കെതിരെ പോലും കേസുണ്ടായിരുന്നു. എന്നാല്‍ കെസിആര്‍ സമവായ നീക്കം നടത്തിയതോടെ കുറ്റപത്രത്തിലൊന്നും ഇവരുടെ പേര് ഇടംപിടിച്ചിരുന്നില്ല.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് മാത്രമേ മത്സരിക്കൂ എന്നും ബിആര്‍എസ് വ്യക്തമാക്കി. കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കെടിആര്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും ഉള്ള ഏതൊരു സഖ്യവും വിജയിക്കില്ലെന്നും കെടിആര്‍ ആവര്‍ത്തിച്ചു. ഈ രണ്ട് ദേശീയ പാര്‍ട്ടികളും രാജ്യത്തിന് വലിയ ദുരന്തങ്ങള്‍ സമ്മാനിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍, കര്‍ഷകരുടെ വരുമാനം, ജലസേചനം, ഗ്രാമീണ മേഖലയിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക, എന്നിവയാണ് ഇപ്പോള്‍ ഏറ്റവും ആവശ്യം. ഹിജാബ്, ഹലാല്‍, മതപരമായ കാര്യങ്ങള്‍ എന്നിവയല്ലെന്നും കെടിആര്‍ വ്യക്തമാക്കി.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications