കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നു.... കുല്‍ദീപിന്‍റെ നിര്‍ദേശം!! ക്രൂരമര്‍ദനം!!

ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നതാണെന്ന് സിബിഐ

Google Oneindia Malayalam News

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെങ്കാര്‍ കൂടുതല്‍ കുരുക്കിലേക്ക്. നേരത്തെ എംഎല്‍എയും സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വൈദ്യപരിശോധനയില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും വ്യക്തമായതായി സിബിഐ പറഞ്ഞിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിലും അദ്ദേഹം കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റേത് സാധാരണ മരണമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ തന്നെ കസ്റ്റഡി മരണമാണെന്ന് ആരോപണമുണ്ടായിരുന്നെങ്കിലും ഇതത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് യുവതിയുടെ പിതാവിനെ മര്‍ദിച്ചതെന്ന് പോലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പുതിയ ആരോപണത്തോടെ കുല്‍ദീപിനെതിരെ അധികാര ദുര്‍വിനിയോഗം അടക്കമുള്ള പുതിയ കേസുകളും വരും. കടുത്ത വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ഇനിയും ചുമത്തുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.

കുല്‍ദീപിന്റെ സമ്മര്‍ദം

കുല്‍ദീപിന്റെ സമ്മര്‍ദം

പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയില്‍ വെക്കാന്‍ പറഞ്ഞത് തന്നെ കുല്‍ദീപാണെന്ന് മഖി പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസറായ കെപി സിംഗ് പറഞ്ഞു. സിബിഐ നല്‍കിയ മൊഴിയിലാണ് ഇപ്രകാരമുള്ളത്. കുല്‍ദീപിനെതിരെ പരാതി നല്‍കിയതിലുള്ള പകയായിരുന്നു ഇതിന് കാരണം. പരാതി പിന്‍വലിക്കാന്‍ വ്യക്തിപരമായും പോലീസുകാര്‍ മുഖേനയും കുല്‍ദീപ് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് പിതാവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിക്കാന്‍ പോലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. താനുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കെപി സിംഗ് പറഞ്ഞു.

സാധാരണ മരണമല്ല....

സാധാരണ മരണമല്ല....

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്. മക്കി പോലീസ് സ്‌റ്റേഷനില്‍ തന്റെ പിതാവിന് ക്രൂരമര്‍ദനമായിരുന്നു നേരിടേണ്ടി വന്നതെന്ന് പെണ്‍കുട്ടിയും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സാധാരണ മരണമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ നിരവധി പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതേസമയം ഉന്നാവോയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് കുല്‍ദീപായതിനാല്‍ പോലീസിന് അനുസരിക്കേണ്ടി വന്നുവെന്നാണ് സൂചന.

സിബിഐ കുടുക്കും

സിബിഐ കുടുക്കും

സിബിഐ കുല്‍ദീപിനെ കുടുക്കാനുള്ള എല്ലാ തെളിവുകളും ഉടന്‍ തന്നെ ഹാജരാക്കുമെന്നാണ് സൂചന. പോലീസിന്റെ മൊഴികള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത അന്ന് രാത്രി നിരവധി തവണ ഇയാള്‍ സ്റ്റേഷന്‍ ഓഫീസറെ ബന്ധപ്പെട്ടിരുന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെങ്കാറും ഗുണ്ടകളും ചേര്‍ന്ന് ഇയാളെ തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പെണ്‍കുട്ടിയുടെ പിതാവിനെ മരണകാരണമെന്ന് ഉറപ്പാണ്. കുല്‍ദീപ് പത്ത് തവണയിലധികം സ്റ്റേഷന്‍ ഓഫീസറെ അന്ന് രാത്രിയില്‍ വിളിച്ചിരുന്നുവെന്ന് സിബിഐ പറയുന്നു.

കള്ളക്കേസുകള്‍.....

കള്ളക്കേസുകള്‍.....

പെണ്‍കുട്ടിയുടെ കുടുംബത്തെ എംഎല്‍എ പരമാവധി ദ്രോഹിച്ചിരുന്നതായി സിബിഐ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച് എന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. തോക്ക് നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത ഒരാള്‍ക്കെതിരെയാണ് ഈ കേസെടുത്തത്. ഇതെല്ലാം എംഎല്‍എയുടെ സ്വാധീനത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്നും ഇവര്‍ പരാതിയില്‍ ഉറച്ചു നിന്നു. എന്നാല്‍ പോലീസ് നടപടിയെടുക്കാതിരുന്നതോടെ ഇവര്‍ യോഗിയുടെ വീട്ടിന് മുന്നില്‍ വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം പോലീസുകാരായ അശോക് സിംഗ് ബദൂരിയ, കംത പ്രസാദ് സിംഗ് എന്നിവര്‍ എംഎല്‍എയെ വഴിവിട്ട് സഹായിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. കുല്‍ദീപിനെയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ടിങ്കു സിംഗിനെയും നാലുദിവസത്തിനിടെ 15 തവണയാണ് ഇവര്‍ വിളിച്ചത്.

പോലീസുകാരെല്ലാം കുടുങ്ങും

പോലീസുകാരെല്ലാം കുടുങ്ങും

കുല്‍ദീപിനെ സഹായിച്ച പോലീസുകാരെല്ലാം കുടുങ്ങുമെന്നാണ് സിബിഐ നല്‍കുന്ന സൂചന. കെപി സിംഗിന് മുന്നില്‍ വച്ച് കുല്‍ദീപിനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം കെപി സിംഗിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് അലഹബാദ് ഹൈക്കോടതിയില്‍ കൈമാറാനൊരുങ്ങുകയാണ് അന്വേഷണ സംഘം. മെയ് 30ന് നടക്കുന്ന വാദത്തില്‍ ഇക്കാര്യം വ്യക്തമാക്കും. പെണ്‍കുട്ടിയുടെ പിതാവിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് പരിശോധനയില്‍ സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഗ്രാമത്തില്‍ വച്ച് തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നായിരുന്നു പരാതി. എന്നാല്‍ ഇത് കുല്‍ദീപിന്റെ അനുയായികള്‍ നല്‍കിയ വ്യാജ പരാതിയാണ്.

ഓഡിയോ ടേപ്പ് വെറും നാടകം.... ബിജെപിയെ കണ്ടം വഴി ഓടിക്കാനുള്ള പ്ലാന്‍!! കുറ്റസമ്മതവുമായി എംഎല്‍എ!!ഓഡിയോ ടേപ്പ് വെറും നാടകം.... ബിജെപിയെ കണ്ടം വഴി ഓടിക്കാനുള്ള പ്ലാന്‍!! കുറ്റസമ്മതവുമായി എംഎല്‍എ!!

എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടലില്‍ തന്നെ..... പുറത്തിറങ്ങേണ്ടെന്ന് ജെഡിഎസ്!! വീട്ടിലും പോവേണ്ട!!എംഎല്‍എമാര്‍ ഇപ്പോഴും ഹോട്ടലില്‍ തന്നെ..... പുറത്തിറങ്ങേണ്ടെന്ന് ജെഡിഎസ്!! വീട്ടിലും പോവേണ്ട!!

English summary
Kuldeep Sengar dictated cop to beat survivors father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X