കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്സുമാരോട് കുമാര്‍ ബിശ്വാസ് മാപ്പുപറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മലയാളി നഴ്‌സുമാരെ ലൈംഗികമായും വംശീയമായും അധിക്ഷേപിച്ച സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് മാപ്പു പറഞ്ഞു. താന്‍ മുമ്പ് നടത്തിയ ഒരു പ്രസ്താവന കേരളീയരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും താന്‍ അതിന് മാപ്പു പറയുന്നു എന്നുമാണ് കുമാര്‍ ബിശ്വാസ് പറഞ്ഞത്.

Kumar Biswas

കുമാര്‍ ബിശ്വാസിന്റെ മാപ്പു പറച്ചില്‍ ഇങ്ങനെ...

"ഞാന്‍ പങ്കെടുത്ത പഴയൊരു കവി സമ്മേളനത്തിന്റെ വീഡിയോ കേരളത്തിലെ എന്റെ സുഹൃത്തുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതായി അറിഞ്ഞു. ഞാന്‍ പറയുന്നു, മതത്തിന്റേയോ പ്രദേശത്തിന്റേയോ ജാതിയുടേയോ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ഞാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചിട്ടില്ല. കവി സമ്മേളനത്തിനിടെ പറഞ്ഞ ഒരു തമാശയായി മാത്രം ഇതിനെ കാണുക. അത് മനപ്പൂര്‍വ്വം ആരേയും വേദനിപ്പിക്കാന്‍ ആയിരുന്നില്ല.

പക്ഷേ എന്റെ ചില വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു."

2008 ല്‍ റാഞ്ചിയില്‍ നടന്ന ഒരു കവി സമ്മേളനത്തിനിടെയാണ് മലയാളി നഴ്‌സുമാരെ അധിക്ഷേപിച്ചുകൊണ്ട് കുമാര്‍ ബിശ്വാസ് പ്രസംഗിച്ചത്. എന്നാല്‍ അടുത്തിടെയാണ് ഇതിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രചരിച്ചത്. ഇതിനെതിരെ കേരളത്തിലെ നഴ്‌സുമാരും വനിതാ സംഘടന പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

English summary
Kumar Biswas beg apology from Kerala Nurses for his insulting remarks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X