കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമലിംഗ റെഡ്ഡിയേയും കൂട്ടി വിമതരെ 'പിടിക്കാന്‍' കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക്

Google Oneindia Malayalam News

ബെംഗളൂരു: വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക് പോകും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തി മുംബൈയില്‍ തുടരുന്ന 15 വിമത എംഎല്‍എമാരില്‍ നാല് പേരെയങ്കിലും തിങ്കളാഴ്ച്ചയ്ക്ക് മുമ്പ് തിരിച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഭരണ പക്ഷത്തിന്‍റെ പ്രതീക്ഷ. വ്യാഴാഴ്ച്ച സഭയില്‍ വിശ്വാസ പ്രമേയം അവതിരിപ്പിച്ചതിന് ശേഷം വെള്ളിയാഴ്ച്ച സഭ പിരിയുന്നത് വരെ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചമാത്രമാണ് നടന്നത്.

<strong> ബിജെപിയിലേക്ക് കൂറുമാറിയ സിപിഐ മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് കിട്ടിയത് എട്ടിന്‍റെ പണി; അയോഗ്യത</strong> ബിജെപിയിലേക്ക് കൂറുമാറിയ സിപിഐ മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് കിട്ടിയത് എട്ടിന്‍റെ പണി; അയോഗ്യത

തിങ്കളാഴ്ച്ച സഭ ചേരുമ്പോള്‍ സര്‍ക്കാറിന് വിശ്വാസ വോട്ടെടുപ്പ് തേടേണ്ടി വന്നേക്കും. അതിനു മുമ്പ് വിമത പക്ഷത്ത് നിന്ന് ചിലരെയെങ്കിലും തിരികെ എത്തിച്ച് സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള അവസാന ശ്രമത്തിന്‍റെ ഭാഗമായാണ് കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും മുംബൈയിലേക്ക് പുറപ്പെട്ടത്. ആദ്യം വിമതസ്വരം ഉയര്‍ത്തുകയും പിന്നീട് കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത രാമലിംഗ റെഡ്ഡിയേയും മുംബൈയിലേക്ക് പോവുമ്പോള്‍ കുമാരസ്വാമി കൂടെകൂട്ടിയേക്കും.

hd

ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ്, ശ്രീമന്ത് പാട്ടീൽ, എംടിബി നാഗരാജ് എന്നിവരിലാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. സ്പീക്കർ മാറ്റി നിർത്തിയാൽ ഇന്നലെ സഭയിൽ എത്തിയത് 204 പേരായിരുന്നു. ഇതിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 102 പേരുടെ പിന്തുണയാണ്. 98 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഭരണപക്ഷത്തിന് ഉള്ളത്. വിമതരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കുമാരസ്വാമിയേയും സംഘത്തേയും മഹാരാഷ്ട്ര പോലീസ് അനുവദിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

<strong> മദ്യലഹരിയില്‍ ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഐ രാജിവെപ്പിച്ചു</strong> മദ്യലഹരിയില്‍ ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഐ രാജിവെപ്പിച്ചു

ശ്രീമന്ത് പാട്ടീലിനെ കാണാൻ ആശുപത്രിയിലെത്തിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയെ ബന്ധുക്കളും ആശുപത്രി അധികൃതരും തടഞ്ഞിരുന്നു. അതേസമയം കുമാരസ്വാമിയുടേയും കോൺഗ്രസ്സിന്റെയും നീക്കങ്ങൾ ഫലം കാണില്ലെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. കുമാരസ്വാമി സർക്കാരിന്റെ അവസാന ദിനമാകും തിങ്കളാഴ്ചയെന്നും ന്യൂനപക്ഷ സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ലെന്നുമാണ് യദ്യൂരപ്പ അഭിപ്രായപ്പെടുന്നത്.

English summary
kumaraswamy head to mumbai for meeting rebel mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X