കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേള: ഹരിദ്വാറില്‍ രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലേര്‍ പേര്‍ക്ക്

Google Oneindia Malayalam News

ഹരിദ്വാര്‍: കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്ഥിരീകരിച്ചത് ആയിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകള്‍. 594 പുതിയ കൊറോണ വൈറസ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ സജിവ കേസുകളുടെ എണ്ണം 2,812 ആയി. 408 കേസുകളായിരുന്നു തിങ്കളാഴ്ച ഹരിദ്വാറില്‍ രജിസ്റ്റർ ചെയ്തത്. ഉത്തരഖണ്ഡലാകെ കഴിഞ്ഞ 24 മണിക്കൂറില്‍ 1925 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 13 പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു.

രാജ്യം കൊറോണ വൈറസ് വ്യാപനത്തിന്‍റെ രണ്ടാം തരംഗ ഭീതിയിലാണെങ്കിലും ഹരിദ്വാറിലെ കുംഭമേളയ്ക്കായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളോടെ മാത്രമെ ഭക്തരെ തീര്‍ത്ഥാടന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പലയിടത്തും പരിശോധനകള്‍ കാര്യക്ഷമമല്ല. ആര്‍ടിപിസിആര്‍ പരിശോധന ഫല കര്‍ശനാക്കിയിരുന്നെങ്കിലും നെഗറ്റീവ് സര്‍ട്ടിഫിക്കത്ത് ഇല്ലാത്ത നിരവധി പേരാണ് കുംഭമേളയ്ക്കായി എത്തിയതെന്ന് ദേശിയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

kumbh-mela

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ഒരു മാസം നീണ്ടുനിൽക്കുന്ന "കുംഭമേള" ഉത്സവത്തിൽ പങ്കെടുക്കാൻ ഏകദേശം ഒരു പത്ത് ലക്ഷത്തിനടുത്ത് ആളുകളാണ് ഗംഗയുടെ തീരത്തേക്ക് ഒഴുകിയെത്തിയിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് പ്രോട്ടോക്കോളുകൾ പൂർണമായി ലംഘിച്ചുകൊണ്ടായിരുന്നു ഒരു ലക്ഷത്തോളം പേർ തിങ്കളാഴ്ച ഷാഹി സ്നാനില്‍ (വിശുദ്ധ കുളി) പങ്കെടുത്തത്. തിര്‍ത്ഥാടകരില്‍ പലരും മാസ്ക് പോലും ധരിക്കാതെയാണ് എത്തുന്നത്. തിരക്ക് ഒഴിവാക്കന്‍ വേണ്ടിയാണ് പരിശോധനാ കേന്ദ്രങ്ങളില്‍ ഇളവ് വരുത്തിയതെന്നാണ് പോലീസിന്‍റെ വാദം.

English summary
Kumbh Mela: covid confirmed to more than thousand In two days in Haridwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X