ദില്ലി സർക്കാരിനും ലഫ്റ്റനന്റ് ഗവർണർക്കും ഒരേ അധികാരം: പുതിയ നിയമഭേദഗതിക്കെതിരെ പ്രതിഷേധം
ദില്ലി: ദില്ലിയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുതിയ പരിഷ്കാരവുമായി കേന്ദ്രസർക്കാർ. ദില്ലി സർക്കാരിന് മേൽ കൂടുതൽ അധികാരം നൽകിക്കൊണ്ടാണ് കേന്ദ്രസർക്കാർ നിയമം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നിയമഭേദഗതി അനുസരിച്ച് ദില്ലി സർക്കാരിനും ലഫ്റ്റനന്റ് ജനറൽക്കും തുല്യ അധികാരമാണ് സർക്കാർ നൽകുന്നത്. ദി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ദില്ലി ആക്ട് 2021 എന്ന നിയമഭേദഗതിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളുള്ളത്. ഇന്നലെ മുതൽ തന്നെ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.
ഇതോടെ എക്സിക്യൂട്ടീവ് നടപടികൾ എടുക്കുന്നതിന് മുമ്പ് ദില്ലി സർക്കാരിന് ലെഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടേണ്ടതായി വരും. കഴിഞ്ഞ മാസം പാർലമെന്റിലെ ഇരുസഭകളിലും ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ഈ നിയമം പാസായത്. ബിൽ പാർലമെന്റ് അനുമതി നൽകിയപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുഖകരമായ ദിനം എന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്.
മാർച്ചിലെ പാർലമെന്റ് സെഷനിൽ ബിൽ കൊണ്ടുവരുമ്പോൾ സർക്കാർ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെയും ലെഫ്റ്റനന്റ് ഗവർണറുടെയും ഉത്തരവാദിത്തങ്ങൾ തുല്യമായിട്ടുണ്ട്.

ദില്ലിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് പുതിയ നിയമഭേദഗതിയെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തവരിൽ നിന്ന് അധികാരങ്ങൾ ഫലപ്രദമായി എടുത്തുകളയുകയും പരാജയപ്പെട്ടവർക്ക് ദില്ലിയെ നിയന്ത്രിക്കുന്നതിന് അധികാരം നൽകുകയും ചെയ്യുന്നുണ്ട്. 2020 ദില്ലി തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി 70 സീറ്റുകളിൽ 62 സീറ്റുകളും നേടിക്കൊണ്ടാണ് വിജയിച്ചത്. ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്. ലെഫ്റ്റനന്റ് ഗവർണർ മുഖേന പ്രോക്സി വഴി ദില്ലി ഭരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പദ്ധതികൾ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ദില്ലി മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് ലെഫ്റ്റനന്റ് ഗവർണറെ അറിയിക്കേണ്ടിവരുമ്പോൾ, പോലീസ്, പൊതുഭരണം, ഭൂമി എന്നിവ ഒഴികെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ സമ്മതം ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് 2018 ൽ അഭിപ്രായപ്പെട്ടിരുന്നു. "ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ പദവി ഒരു സംസ്ഥാനത്തിന്റെ ഗവർണറുടേതിന് തുല്യമല്ല. മറിച്ച് അദ്ദേഹം ഒരു ഭരണാധികാരിയായി തുടരുന്നുണ്ടെനനും പരിമിതമായ അർത്ഥത്തിൽ, ലെഫ്റ്റനന്റ് ഗവർണറുടെ പദവിയിൽ പ്രവർത്തിക്കുന്നുവെന്നുമാണ്" ജഡ്ജിമാർ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിസഭയ്ക്ക് സഹായവും ഉപദേശവും നൽകാൻ ലെഫ്റ്റനന്റ് ഗവർണർ ബാധ്യസ്ഥനാണെന്നും "സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണറെ ഏൽപ്പിച്ചിട്ടില്ലെന്നും ജഡ്ജിമാർ വിധിച്ചിരുന്നു.












Click it and Unblock the Notifications