കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ബള്‍ബുള്ള വീട്ടില്‍ കറണ്ട് ബില്ല് 1.12 കോടി!

Google Oneindia Malayalam News

ബില്‍വാര: രണ്ട് ബള്‍ബ് മാത്രം കത്തിക്കുന്ന വീട്ടില്‍ ഒരു മാസത്തെ കറണ്ട് ബില്ല് ഒരുകോടി പത്ത് ലക്ഷം. രാജസ്ഥാനിലെ ബില്‍വാര ഗായത്രി നഗറിലെ കൂലിപ്പണിക്കാരനായ ഗണേഷ് ലുഹാറാണ് ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്രയും വലിയ തുകയ്ക്കുള്ള കറണ്ട് ബില്ല് കണ്ട് ഞെട്ടിയിരിക്കുന്നത്.

രണ്ട് മുറികളാണ് ഗണേഷിന്റെ വീട്ടിലുള്ളത്. രണ്ട് മുറികളിലുെ ഓരോ ബള്‍ബ്. ടി വി ഇല്ല. ആയിരം രൂപയൊക്കെയാണെങ്കില്‍ സഹിക്കാമായിരുന്നു, ആ ഒരു കോടി പത്ത് ലക്ഷത്തിന്റെ ബില്ലടക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യും എന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് കഥാ നായകനായ ഗണേഷ് ലുഹാര്‍.

Bulb

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന് ബില്ലടിക്കുമ്പോള്‍ പറ്റിയ പിഴവ് കാരണമാണ് ഗണേഷ് ലുഹാറിന് 1.12 കോടി രൂപയുടെ ബില്ല് വന്നിരിക്കുന്നത്. മുമ്പൊരിക്കല്‍ സമയത്ത് ബില്ലടക്കാതിരുന്നതിന്റെ പേരില്‍ ഗണേഷിന്റെ വീട്ടില്‍ കറണ്ട് കട്ട് ചെയ്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് മീറ്റര്‍ എടുത്തുകൊണ്ട് പോയിട്ടുണ്ടത്രെ.

കൂലിപ്പണിക്കാരനായ തനിക്ക് മിതമായ വരുമാനം മാത്രമേ ഉളളൂ എന്നും അതില്‍ നിന്നും കറണ്ട് ബില്ലടക്കാന്‍ കഷ്ടപ്പെടുകയാണ് എന്നാണ് ഗണേഷ് ലുഹാര്‍ പറയുന്നത്. അതിനിടയിലാണ് ഈ ഒരു കോടി പത്ത് ലക്ഷത്തിന്റെ ബില്‍. പിഴയും ചേര്‍ത്ത് ബില്ലടച്ചതോടെ എടുത്തുകൊണ്ടുപോയ മീറ്റര്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് തിരിച്ചുവച്ചിരുന്നു.

ഒരു കോടിയുടെ ബില്‍ വിവാദമായതോടെ ജില്ലാ കളക്ടര്‍ ഇടപെട്ട് ഗണേഷിന് പുതിയ ബില്‍ അയച്ചിട്ടുണ്ട്. 734 രൂപയാണ് പുതിയ ബില്‍ പ്രകാരം ഇയാള്‍ അടക്കേണ്ടത്.

English summary
Laborer gets electricity bill of Rs 1.12 crore for using just two bulbs in Rajasthan. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X