കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി; രാജി വെച്ച് പാർട്ടി അധ്യക്ഷൻ!! സർക്കാർ പരാജയപ്പെട്ടു, രൂക്ഷ വിമർശനം

  • By Desk
Google Oneindia Malayalam News

ലഡാക്; കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പലരും വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ജൻമനാട്ടിലേക്ക് തിരികെ കൊണ്ടുവരികയെന്നത് കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. നിലവിൽ വിവിധ നാടുകളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. എന്നാൽ തൊഴിലാളികളിൽ നിന്ന് തന്നെ യാത്രാക്കൂലി ഈടാക്കാനുള്ള കേന്ദ്രത്തിന്റെ തിരുമാനം വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരിക്കുകയാണ്.

അതിനിടെ ജനങ്ങളെ മടക്കി കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് ബിജെപിയിൽ നിന്ന് രാജിവെച്ചു. വിശദാംശങ്ങളിലേക്ക്

മടക്കയാത്രയ്ക്ക്

മടക്കയാത്രയ്ക്ക്

ലോക്ക് ഡൗണിന്റെ പശ്ചാത്തിൽ പ്രവാസികളുടേയും അന്യസംസ്ഥാനത്ത് കുടുങ്ങിയവരേയും മടക്കിയെത്തിക്കാനായി സംസ്ഥാനങ്ങൾ കേന്ദ്രത്തിന് മേൽ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളിലാണ് കേന്ദ്രം. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ മടക്കികൊണ്ടുവരാൻ സർക്കാർ അനുമതി നൽകിയിരുന്നു.

വ്യാപക വിമർശനം

വ്യാപക വിമർശനം

സ്പെഷ്യൽ ട്രെയിനുകളിലാണ് ഇവരെ തിരികെ എത്തിക്കുന്നത്. എന്നാൽ യാത്രാ ചെലവുകൾ ഇവരിൽ നിന്ന് തന്നെ ഈടാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിരുമാനം വ്യാപക വിമർശനത്തിനാണ് വഴിവെച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഇക്കാര്യത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

 ജെപി നദ്ദയ്ക്ക് രാജിക്കത്ത്

ജെപി നദ്ദയ്ക്ക് രാജിക്കത്ത്

ഇതിനിടയിലാണ് പാർട്ടിക്ക് തിരിച്ചടി നൽകി അന്യസംസ്ഥാനങ്ങളിലുള്ളവരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് പാർട്ടി യൂണിറ്റ് ചീഫ് രാജിവെച്ചിരിക്കുന്നത്. ലഡാക് യൂണിറ്റ് പ്രസിഡന്റ് ഷെറിങ് ദോർജെയാണ് രാജിവെച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ലഡാക്കിലെ ജനങ്ങളെ തിരികെയെത്തിക്കുന്നതിൽ ഭരണകുടം പരാജയപ്പെട്ടെന്ന് ഷെറിങ്ങ് ദോർജെ കുറ്റപ്പെടുത്തി.

 നടപടി സ്വീകരിച്ചില്ല

നടപടി സ്വീകരിച്ചില്ല

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് നൽകിയ രാജികത്തിൽ ലഡാക്കിലെ കേന്ദ്ര ഭരണ സംവിധാനങ്ങൾക്കെതിരെ ദോർജെ രൂക്ഷ വിമർശനം ഉയർത്തി.യാത്രക്കാർ, രോഗികൾ, തീർഥാടകർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ ലഡാക്കിലെ 20,000 ത്തോളം ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുകയാണ്.

ഫലപ്രദമല്ലെന്ന്

ഫലപ്രദമല്ലെന്ന്

ലഡാക് ഭരണകുടത്തോട് ഇവരുടെ കാര്യത്തിൽ ഇടപെടാൻ താൻ ആവശ്യപ്പെട്ടിരുന്നു. വിഷയം ലെഫ്റ്റനന്റ് ഗവര്‍ണറേയും ബിജെപി ദേശീയ ഉപാധ്യക്ഷനായ അവിനാഷ് റായിയേയും അറിയിച്ചിരുന്നു, പക്ഷേ യാതൊരു നടപടിയും സ്വീകരിച്ചില്ല, ദോർജെ പറഞ്ഞു.ലേയിലേയും കാർഗിലിലേയും സ്വയംഭരണ കൗൺസിലുകൾ ഫലപ്രദമല്ലെന്ന് അദ്ദേഹം പറഞ്ഞു.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥർ ദൈനംദിന കാര്യങ്ങളിൽ ഈ കൗൺസിലുകളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രണ്ട് ജില്ലകൾക്കും സ്വയംഭരണ പദവി ലഭിക്കാൻ ലഡാക്കിലെ ജനങ്ങൾ വളരെയധികം ത്യാഗം ചെയ്തു.ഇവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ട്ടി ഹൈക്കമാന്‍ഡുമായി സംസാരിച്ചിരുന്നു.

 ഉപേക്ഷിക്കുകയാണ്

ഉപേക്ഷിക്കുകയാണ്

1948 മുതലുളള എല്ലാ യുദ്ധങ്ങളിലും നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിന്ന ലഡാക്കിലെ ദേശസ്നേഹികളായ ജനതയോട് ഭരണകുടം ഇടപെടുന്ന രീതി വേദനിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ താൻ പാർട്ടിയുടെ ലഡാക് യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവെയ്ക്കുകയാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും ദോർജെ പറഞ്ഞു.

English summary
Ladak BJP unit chief resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X