കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖിംപൂര്‍ ഖേരി കേസ്: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് ആശിഷ് മിശ്രയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസില്‍ അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഫെബ്രുവരിയിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. അതേ സമയം കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ വിമര്‍ശിച്ചു. കേസില്‍ അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയെന്നും ഇത്തരത്തിലാണ്് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഇരകളായവരുടെ വാദം കോടതി പരിഗണിച്ചില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

sc

ഇരകളുടെ വാദം കേട്ട ശേഷം വീണ്ടും ആശിഷ് മിശ്രയുടെ ജാമ്യം വീണ്ടും പരിഗണിക്കാനും ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കുകയാണെന്നും ഒരാഴ്ചക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ കേസ് പരിഗണനക്ക് വരുമ്പോള്‍ കേസ് മറ്റൊരു ബെഞ്ചിന് കൈമാറണമെന്ന് കര്‍ഷകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാക്കാല്‍ പറഞ്ഞു. എന്നാല്‍ അത് ഉത്തരവില്‍ പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ മറുപടി നല്‍കി.

കാവ്യയെ കുറിച്ച് സുരാജിനും അനൂപിനും പറയാൻ ഏറെ കാണും; 20 ലധികം ഓഡിയോ ക്ലിപ്പുകൾ ഉണ്ട്; ബാലചന്ദ്രകുമാർകാവ്യയെ കുറിച്ച് സുരാജിനും അനൂപിനും പറയാൻ ഏറെ കാണും; 20 ലധികം ഓഡിയോ ക്ലിപ്പുകൾ ഉണ്ട്; ബാലചന്ദ്രകുമാർ

ഒക്ടോബര്‍ മൂന്നിനാണ് നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലംഖിംപുര്‍ ഖേരി സംഭവം നടന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. ശേഖര്‍ ഭാരതി ഒക്ടോബര്‍ 12നും അങ്കിത് ദാസ്, ലത്തീഫ് എന്നിവര്‍ പിറ്റേ ദിവസവും പൊലീസ് പിടിയിലായി. ആശിഷ് മിശ്രയ്ക്കും മറ്റു 13 പേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു കേസിലെ ആദ്യ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

ലഖിംപൂര്‍ സംഭവത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ശക്തമായ പ്രതിഷേധമാണ് ബിജെപിക്കെതിരെ ഉണ്ടായത്. ലഖിംപൂര്‍ ഖേരിയിലേക്ക് യാത്ര ചെയ്ത പ്രിയങ്കാ ഗാന്ധി വദ്രയെ ഉത്തര്‍പ്രദേശ് പൊലീസ് തടവിലാക്കിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. അന്യായമായി പ്രിയങ്കയെ തടവിലാക്കിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സീതാപൂരിലെ പി.എ.സി ഗസ്റ്റ് ഹൗസിന് മുന്നിലാണ് പ്രിയങ്കയെ താമസിപ്പിച്ചിരുന്നത്. അവിടെ പി.എ.സി ഗസ്റ്റ് ഹൗസിന് പുറത്ത് പാര്‍ട്ടി അനുയായികള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ബഹളം വെച്ചും തടിച്ചുകൂടിയിരുന്നു.

അറസ്റ്റ് വാറണ്ടില്ലാതെയാണ് പൊലീസ് തന്നെ വാനില്‍ കയറ്റി കൊണ്ടുപോയത് എന്ന് ആരോപിച്ചുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 'നരേന്ദ്ര മോദി സര്‍, നിങ്ങളുടെ സര്‍ക്കാര്‍ കഴിഞ്ഞ 28 മണിക്കൂറുകളായി ഒരു ഉത്തരവും എഫ്.ഐ.ആറും ഇല്ലാതെ എന്നെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ കര്‍ഷകരെ കൊലപ്പെടുത്തിയ വ്യക്തിയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.'' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

അതേ സമയം പൊലീസിനെതിരെ ആരോപണവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും രംഗത്തെത്തിയിരുന്നു. 'ഞാന്‍ കണ്ടു, അവര്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിച്ച് തള്ളുകയും കൈകള്‍ പിന്നിലേക്ക് വളക്കുകയും ചെയ്തു. ഒരു വാറണ്ടും ഇല്ലാതെയായിരുന്നു പൊലീസിന്റെ ഈ അതിക്രമം. അവള്‍ എന്ത് തെറ്റാണ് ചെയ്തത്. മരണപ്പെട്ടവരുടെ വീട്ടില്‍ പോയി അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്.' വദ്ര പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

English summary
lakhimpur kheri incident Supreme Court cancelled Ashish Mishra's bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X