Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരി അക്രമം; ട്രെയിന്‍ തടയലും മഹാറാലിയും, ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘങ്ങളുടെ നേതൃത്വത്തില്‍ 18ന് ട്രെയിന്‍ തടയല്‍ സമരവും, 26 ന് ലക്‌നൗവില്‍ മഹാപഞ്ചായത്ത് റാലിയും നടത്തും. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും. അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയെ കൊലക്കേസ് പ്രതിയായി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടും അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

'രാജ്യത്തുള്ള എല്ലാ കര്‍ഷകരും ഒക്ടോബര്‍ 12ന് ലഖിംപൂര്‍ ഖേരിയിലെത്തും. ജാലിയന്‍ വാലാ ബാഗിന് സമാനമാണ് അവിടെ നടന്നത്. എല്ലാ പൗര സംഘടനകളോടും അവരുടെ പ്രദേശങ്ങളില്‍ ഒക്ടോബര്‍12ന് രാത്രി എട്ട് മണിക്ക് മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തി പ്രതിഷേധിക്കണമെന്നും' സ്വരാജ് ഇന്ത്യന്‍ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു. ലഖിംപൂര്‍ ഖേരി അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും. ഒക്ടോബര്‍ 15 ദസറ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും കോലം കത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ph

ഒക്ടോബര്‍ 18ന് റെയില്‍ റോക്കോ എന്ന പേരില്‍ തീവണ്ടി തടയല്‍ സമരം നടത്തും. 26ന് ലക്‌നൗവില്‍ വലിയ മഹാപഞ്ചായത്ത് റാലിയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ അശിഷ്് മിശ്ര ഓടിച്ചുവന്ന കാര്‍കയറി കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ കാറില്‍ ആ കാറില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ആശിഷ് മിശ്ര ചോദ്യംചെയ്യലിനായിയുപി പൊലീസിന്റെ മുന്നില്‍ ഹാജരായി. കേസിലെ സാക്ഷിയായി ലിസ്റ്റിലുള്‍പ്പെട്ട സമന്‍സിന് മൊഴി നല്‍കുന്നതിനായി പൊലീസിന്റെ അകമ്പടിയോടയാണ് അദ്ദേഹം ഹാജരായത്. ഈ കേസ് കൈകാര്യംചെയ്യുന്നതില്‍ ഉത്തര്‍ പ്രദേശ് പൊലീസിനെയും സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് അശിഷ് മിശ്രക്ക് സമന്‍സ് അയച്ചത്. കേന്ദ്ര മന്ത്രിയുടെ മകനല്ലായിരുന്നെങ്കില്‍ പ്രതിയെ വ്യത്യസ്തനായി പരിഗണിക്കുമോ എന്നാണ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചത്.

കര്‍ഷകര്‍ തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, ഡല്‍ഹിയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അവിടെ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസുമായി സംഘര്‍ഷാവസ്ഥയുണ്ടായി.
ആശിഷും അച്ഛനും എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. കാര്‍ തന്റെതാണെന്ന് അജയ് മിശ്ര സമ്മതിച്ചെങ്കിലും സംഭവം നടക്കുമ്പോള്‍ താനോ മകനോ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു എന്നാണ് അജയ് മിശ്ര പറഞ്ഞത്.

സംഭവത്തില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് അശിഷ് മിശ്ര ഇന്ന് രാവിലെയോടെ ഉത്തര്‍ പ്രദേശേ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അദ്ദേഹം സ്റ്റേഷനില്‍ ഹാജരാകുന്നതിനാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. സാക്ഷികളുടെ ഹാജര്‍ സംബന്ധിച്ചുള്ള സെക്ഷന്‍ 160 സിആര്‍പിസി പ്രകാരമാണ് യുപി പോലീസ് ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയത്. ഒരു കൊലപാതക കേസിലെ പ്രതിക്ക് ഈ വകുപ്പ് പ്രകാരം നല്‍കിയ നോട്ടീസിനെ നിയമ വിദഗ്ധര്‍ ചോദ്യം ചെയ്തിരുന്നു. എന്നിരുന്നാലും, സെക്ഷന്‍ 160 സിആര്‍പിസി പ്രകാരം വിളിപ്പിച്ച ഒരു വ്യക്തിയെ അവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

അതേസമയം ലഖിംപൂര്‍ ഖേരിയില്‍ അക്രമത്തില്‍ കര്‍ഷകര്‍ക്കൊപ്പം രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. ഇത് ഒരു പ്രവര്‍ത്തനത്തോടുള്ള പ്രതികരണമാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകകേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച സമയം തരുന്നുവെന്നും ടിക്കായത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Recommended Video

cmsvideo
    Priyanka Gandhi shows Lakhimpur incident's video and questions PM Modi government

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+