കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബസമേതം അങ്കത്തിനുള്ള പുറപ്പാടാണോ? ലാലുവിന്റെ ഭാര്യയും മകളും രാജ്യസഭയിലേക്ക്!

  • By Sruthi K M
Google Oneindia Malayalam News

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്തിനുള്ള പുറപ്പാടാണാവോ? ഭാര്യയെയും മകളെയും കൂടി അങ്കത്തട്ടിലിറക്കി കളിക്കാനാണ് ലാലുവിന്റെ നീക്കമെന്നാണ് ആരോപണം. ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെയും മകള്‍ മിസാ ഭാരതിയെയും രാജ്യസഭയിലെത്തിക്കാനാണ് ലാലുവിന്റെ നീക്കമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലാലു പ്രസാദ് യാദവിന്റെ ഇളയ മകന്‍ തേജസ്വി യാദവും മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവും ഇതിനോടകം രാഷ്ട്രീയ അങ്കത്തിന് ഇറങ്ങി കഴിഞ്ഞു. ഇനി ഭാര്യയെയും മകളെയും കൂടി രാജ്യസഭയിലെത്തിച്ച് ദില്ലിയിലെ ബംഗ്ലാവ് സ്വന്തമാക്കാനാണ് ലാലുവിന്റെ നീക്കം. ഒരു സ്ഥാനാര്‍ത്ഥിക്ക് 41 വോട്ട് നേടാന്‍ കഴിഞ്ഞാല്‍ ഇവരെ രാജ്യസഭയിലെത്തിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

lalu-prasad-yadav

റാബ്‌റിയും മിസയുമാകും ഇത്തവണ സംസ്ഥാനത്തു നിന്നു രാജ്യസഭാ സ്ഥാനാര്‍ത്ഥികളാകുകയെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചത്. അടുത്ത ജൂലൈയില്‍ ജെഡിയുവിന്റെ അഞ്ച് രാജ്യസഭാ സീറ്റാണ് ഒഴിവുള്ളത്. ഭാര്യയെയും മകളെയും രാജ്യസഭയിലെത്തിച്ചാല്‍ ദില്ലിയില്‍ താമസിക്കാന്‍ ബംഗ്ലാവ് ലഭിക്കും. ഇതൊക്കെ ലക്ഷ്യം വെച്ചാണ് ലാലുവിന്റെ നീക്കമെന്നാണ് പറയുന്നത്.

മകളെ കൂടി രാഷ്ട്രീയത്തിലേക്കിറക്കാനാണ് ലാലുവിന്റെ ശ്രമം. കുടുംബസമേതം രാഷ്ട്രീയത്തിലിറങ്ങിയാല്‍ ലാലുവിന് ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയും. ഭാവിയില്‍ മകളെ രാഷ്ട്രീയ തലപ്പത്ത് എത്തിക്കാനാണ് ലാലുവിന്റെ ലക്ഷ്യം.

English summary
RJD chief Lalu Prasad is all set to send his wife and former Bihar chief minister Rabri Devi and his eldest daughter Misa Bharati to Rajya Sabha in the biennial election for the Upper House next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X