ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിരോധനാജ്ഞ; പണ്ടാരഭൂമി പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പണ്ടാരഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ദ്വീപ് നിവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇന്നലെ സര്‍വേക്കിടെ കല്‍പ്പേനിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറിയതോടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് ആന്ത്രോത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തനം, റോഡ് തടയല്‍, സമരം, റാലി പോലുളള പരിപാടികള്‍, പൊതുയോഗങ്ങള്‍, അഞ്ചോ അതിലധികം പേരോ കൂടിച്ചേരുന്നതെല്ലാം നിരോധിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ളവര്‍ ആന്ത്രോത്തില്‍ കടക്കുന്നതും നിരോധിച്ചു. സര്‍വേ നടത്തുന്ന ഭൂമിയില്‍ ഭൂ ഉടമകളല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ഭാരതീയ ന്യായ് സന്ഹിത പ്രകാരം ലക്ഷദ്വീപിലെ ആദ്യത്തെ നിരോധനാജ്ഞയാണ് ആന്ത്രോത്ത് ദ്വീപില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി വന്ന പുതിയ നിയമത്തിലെ 163 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഐപിസി പ്രകാരം 144 വകുപ്പ് പ്രകാരമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടര്‍ ആദിത്യ ഭട്ട് ഡാനിക്സ് ആണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അതാത് സര്‍വ്വേ നമ്പറുകളിലെ കവില്ദാറുമാര് ഒഴികെ സര്‍വ്വേ നടക്കുന്ന പ്രദേശത്ത് പുറത്ത് നിന്നും വേറെ ആരും പ്രവേശിക്കാന്‍ പാടില്ല. അതേസമയം സാധാരണ നടന്നു വരുന്ന പള്ളികളിലെ പ്രാര്‍ത്ഥനകള്‍ ഉള്പ്പെടെയുള്ളതിനുള്ള കൂടിച്ചേരലുകള്‍ക്ക് നിരോധനമില്ല.
പ്രതിഷേധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആന്ത്രോത്തിലേതിന് സമാനമായി മറ്റ് ദ്വീപ് മേഖലകളിലേക്കും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്‍പ്പേനിയില്‍ ഇന്നലെ വൈകീട്ട് സര്‍വേ നടത്താനുള്ള ശ്രമം തടഞ്ഞ സ്ത്രീകള്‍ക്ക് നേരെ പൊലീസ് മര്‍ദനമുണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജൂണ്‍ 27 നാണ് അഗത്തി, കവരത്തി, കല്പേനി, ആന്ത്രോത്ത്, മിനിക്കോയി എന്നിവിടങ്ങളിലായി 575.75 ഹെക്ടര്‍ വരുന്ന പണ്ടാരഭൂമി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് കലക്ടര്‍ ഉത്തരവിട്ടത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സര്‍വേ നടപടി ആരംഭിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ കവരത്തിയില്‍ ലക്ഷദ്വീപ് എം പി ഹംദുല്ല സെയ്ദിന്റെ നേതൃത്വത്തില്‍ തടയുകയും കളക്ടറുടെ ചേംബറിലെത്തി സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദ്വീപ് നിവാസികള്‍.

കോണ്‍ഗ്രസ്, എന്‍സി പി (എസ്പി), ജെ ഡി യു എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ പണ്ടാര ഭൂമിയേറ്റെടുക്കലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്കാര നയത്തിന്റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ കൃത്യമായ രേഖകള്‍ കാണിച്ചില്ലെങ്കില്‍ ഒഴിപ്പിക്കുമെന്നാണ് ദ്വീപ് ഭരണകൂടം പറയുന്നത്. പാട്ട വ്യവസ്ഥയില്‍ കൈമാറിയ പണ്ടാരം ഭൂമി തിരിച്ചുപിടിക്കും.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ണൂരിലെ അറക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്ന ദ്വീപിന്റെ ഒരു ഭാഗം ടിപ്പുസുല്‍ത്താന്‍ കൈമാറിയിരുന്നു. എന്നാല്‍ ഇത് പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. അതേസമയം ഭൂരേഖകളില് മാറ്റം വരുത്തിയിരുന്നില്ല. ജന്മം, പണ്ടാരം എന്നീ രണ്ട് ഗണത്തിലാണ് ദ്വീപിലെ ഭൂമി അറിയപ്പെടുന്നത്. കാര്‍ഷിക ആവശ്യത്തിന് വേണ്ടി അറക്കല്‍ കുടുംബം പാട്ടത്തിന് നല്‍കിയതാണ് പണ്ടാരഭൂമി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications