ഇന്ത്യയിൽ കുതിച്ചുയർന്ന് കൊവിഡ്, 24 മണിക്കൂറിൽ 69,878 പേർക്ക് രോഗം, ആകെ രോഗികൾ 30 ലക്ഷം അടുക്കുന്നു
ദില്ലി: ലോകത്ത് കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തിലേക്ക് കടക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 29,75,701 പേര്‍ക്കാണ് ഇതുവരെ കൊലിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 22.22 ലക്ഷം പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നേടുന്നത് ആശ്വാസം പകരുന്ന ഒന്നാണ്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയ്ക്ക് തൊട്ടുമുന്നില്‍ ബ്രസീലും അമേരിക്കയുമാണുളളത്. ഇന്ത്യയില്‍ ഇതുവരെ 55794 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,878 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. ഈ സമയത്ത് മാത്രം ഇന്ത്യയില്‍ 945 ജീവനുകള്‍ കൊവിഡ് മൂലം നഷ്ടമായി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 55,794 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 63631 പേര്‍ക്കാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇപ്പോള്‍ 6,97,330 പേര്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുകയാണ്.

മഹാരാഷ്ട്ര
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 6,57,450 പേരാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 164879 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 470873 പേരാണ് മഹാരാഷ്ട്രയില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതുവരെ 21698 പേര്‍ക്ക് സംസ്ഥാനത്ത് നിന്ന് ജീവന്‍ നഷ്ടമായി.

തമിഴ്‌നാട്
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് തമിഴ്‌നാട്. 367430 പേര്‍ക്കാണ് ഇവിടെ രോഗം ബാധി്ചിരിക്കുന്നത്. 53413 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 301677 പേര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് രോഗമുക്തി നേടി. 6340 മരണമാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 101 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

ആന്ധ്രാപ്രദേശ്
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നാം സ്ഥാനം ആന്ധ്രാപ്രദേശിനാണ്. ഇവിടെ 334940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 87803 പേര്‍ ഇപ്പോഴും ആസുപത്രിയില്‍ തുടരുകയാണ്. 244045 പേര്‍ക്കാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 3092 പേര്‍ക്ക് ആന്ധ്രാപ്രദേശില്‍ നിന്ന് ജീവന്‍ നഷ്ടമായിട്ടുണ്ട്.

കര്‍ണാടക
കര്‍ണാടകയില്‍ 264546 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 83082 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 176942 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. ഇതുവരെ സംസ്ഥാനത്ത് നിന്ന് 4522 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 93 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കേരളം
അതേസമയം, കേരളത്തില്‍ ഇന്നലെ 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 12 മരണങ്ങളാണ് ഇന്നലെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,247 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2128 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരത്തില്‍ കെട്ടി മര്‍ദ്ദിച്ചും വെട്ടിയും യുവാവിനെ കൊന്നു; യുവതി ഉള്‍പ്പെടെ പിടിയില്‍, തൃശൂരില്‍...
ഇടുക്കി മറയൂരില്‍ യുവതിയെ വെടിവെച്ചു കൊന്നു; സഹോദരി പുത്രനടക്കം മൂന്ന് പേര്‍ പിടിയില്‍