കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകടന പത്രിക പുറത്തിറക്കുന്നത് ബിജെപി റദ്ദാക്കി; പഞ്ചാബില്‍ ആഘോഷം വേണ്ടെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തര്‍ പ്രദേശില്‍ ബിജെപി ഇന്ന് തീരുമാനിച്ച പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി. മറ്റൊരു ദിവസം പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരനം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയത്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പാടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഹൈക്കമാന്റ് നിര്‍ദേശം നല്‍കി. ഗോവയിലെ പൊതുപരിപാടികളും ബിജെപി റദ്ദാക്കിയിട്ടുണ്ട്.

p

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് എന്നിവരാണ് ലഖ്‌നൗവില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ലതാമങ്കേഷ്‌കറുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി റദ്ദാക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു. നേതാക്കള്‍ രണ്ടു മിനുട്ട് മൗനം ആചരിച്ചു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ ഇന്ന് വൈകീട്ടാണ് ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

കോണ്‍ഗ്രസിനൊപ്പം സിപിഎമ്മും... കൂടെ 4 പാര്‍ട്ടികള്‍; 18 പ്രഖ്യാപനങ്ങള്‍, മണിപ്പൂരില്‍ മല്‍സരം കടുക്കുംകോണ്‍ഗ്രസിനൊപ്പം സിപിഎമ്മും... കൂടെ 4 പാര്‍ട്ടികള്‍; 18 പ്രഖ്യാപനങ്ങള്‍, മണിപ്പൂരില്‍ മല്‍സരം കടുക്കും

ഗോവയിലെ ബിജെപി പരിപാടികളും റദ്ദാക്കി. ഇന്ന് നരേന്ദ്ര മോദി ഗോവയില്‍ ഓണ്‍ലൈന്‍ വഴി പ്രചാരണം നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടാതെ നിതിന്‍ ഗഡ്കരി ഗോവയില്‍ നേരിട്ടെത്തി പ്രചാരണത്തില്‍ പങ്കാളിയാകാനും തീരുമാനിച്ചിരുന്നു. രണ്ട് പരിപാടികളും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഇന്ന് രാവിലെയാണ് ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. അവര്‍ നേരത്തെ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. പിന്നീട് അസുഖം ഭേദമായി. അത്യാസന്ന നിലയില്‍ മാറ്റം വന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആരോഗ്യ നില പെട്ടെന്ന് വഷളായി. പ്രമുഖര്‍ അവരെ മുംബൈയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചു. ആദരസൂചകമായി രാജ്യം രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു.

പഞ്ചാബില്‍ കോണ്‍ഗ്രസ് ഇന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ പാടില്ലെന്ന്് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ വഴി പഞ്ചാബിലെ പരിപാടിയില്‍ പങ്കെടുക്കും. ഈ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു. ലതാമങ്കേഷ്‌കറോടുള്ള ആദരസൂചകമായി അവരുടെ ഗാനം ഇന്ന് പഞ്ചാബിലെ പരിപാടിയില്‍ പ്ലേ ചെയ്യും. ലുധിയാനയിലാണ് കോണ്‍ഗ്രസ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് നേതൃത്വം പ്രവര്‍ത്തകരെ അറിയിച്ചു.

Recommended Video

cmsvideo
പത്തി താഴ്ത്തി സിദ്ദു, ചരണ്‍ജിത്ത് സിങ് ഛന്നി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

English summary
Lata Mangeshkar: BJP Cancels Manifesto Launching in UP; Congress Avoid Celebration in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X