രാജസ്ഥാനിലെ കനത്ത തോല്‍വി; ബിജെപിയില്‍ മുഖ്യമന്ത്രിക്കെതിരെ കലാപം

  • Posted By: അൻവർ സാദത്ത്
Subscribe to Oneindia Malayalam

ജയ്പുര്‍: രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ബിജെപിയില്‍ ആഭ്യന്തര കലാപം രൂക്ഷമായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തെത്തി.

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു! വ്യോമാക്രമണത്തില്‍ പരിക്കേറ്റെന്ന് മാധ്യമങ്ങള്‍, യുഎസിന് വിവരം!

സംസ്ഥാന ഭരണമാണ് തോല്‍വിക്ക് ഇടയാക്കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.ഇതിനിടെ ബിജെപിയുടെ അല്‍വര്‍ നിയമസഭാംഗം ഗ്യാന്‍ ദേവ് അഹൂജയുടെ ഫോണ്‍ കോളും ചോര്‍ന്നു. 'എന്താണോ വിതച്ചത് അതു കൊയ്യും' എന്നാണ് അഹൂജ പറയുന്നത്. രാജസ്ഥാനിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനമായുള്ള സംഭാഷണമാണിത്. വസുന്ധരയുടെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന വ്യക്തമായ സൂചനയാണ് ഇത്.

vasundra

മറ്റൊരു നേതാവായ അശോക് ചൗധരി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു വസുന്ധരയ്‌ക്കെതിരെ കത്തയച്ചിരുന്നു. വസുന്ധരയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെയാണ് ഓഡിയോ ക്ലിപ് പുറത്തുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ രാജസ്ഥാന്‍ ബിജെപിയിലുണ്ടായ പൊട്ടിത്തെറി ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

അടുത്തിടെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിളും ബിജെപിയുടെ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്ന വിജയമാണിത്. ദേശീയ നേതൃത്വം അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.


English summary
Leaked Call Allegedly Of BJP Men Carping About Vasundhara Raje Is Viral

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്