കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനലൊരു തരിപോലും ശേഷിക്കില്ലേ; പൊതുതിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ നേരിടുന്നത് കനത്ത വെല്ലുവിളി

  • By Rajendran
Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിന്റെ കൈ പിടിക്കണം ഇടതിന് ജയിക്കാൻ | Oneindia Malayalam

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായി പൊരുതുകയാണ് സിപിഎം ഉള്‍പ്പടേയുള്ള രാജ്യത്തെ ഇടതുപാര്‍ട്ടികള്‍. സ്വതന്ത്രരടക്കം കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണ ലഭിച്ച എട്ട് സീറ്റുകള്‍ എങ്കിലും നിലനിനിര്‍ത്തണമെങ്കില്‍ ഇടതുപക്ഷത്തിന് ഇത്തവണ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സാരം.

അമ്പതിലേറെ സീറ്റുകള്‍ ലഭിച്ചിരുന്ന സിപിഎമ്മിന് കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞത് 9 എംപിമാരെ മാത്രമായിരുന്നു. കേരളത്തിന് പുറമെ ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും 2 വീതം സീറ്റുകളിലായിരുന്നു സിപിഎം വിജയിച്ചത്. എന്നാല്‍ ബംഗാളിലും ത്രിപുരയിലും ഇത്തവണ സിപിഎമ്മിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ലാത്ത സ്ഥിതിക്ക് ശേഷിച്ച ഏക കച്ചിത്തുരുമ്പായി കേരളം മാറുകയാണ്.

ത്രിപുരയില്‍ ബിജെപി

ത്രിപുരയില്‍ ബിജെപി

സിപിഎം ശക്തി കേന്ദ്രമായിരുന്ന ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചു കഴിഞ്ഞതിനാല്‍ സംസ്ഥാനത്ത് ആകെയുള്ള 2 ലോക്‌സഭാ സീറ്റുകളിലും സിപിഎമ്മിന് വലിയ പ്രതീക്ഷയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബിജെപി വലിയ വിജയമായിരുന്നു നേടിയത്.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

അതിനാല്‍ തന്നെ കഴിഞ്ഞ തവണ രാജ്യത്താകെ നേടിയ 9 സീറ്റില്‍ രണ്ടെണ്ണത്തില്‍ ഇത്തവണ വലിയ വെല്ലുവിളിയാണ് നേടുന്നത്. ത്രിപുരക്ക് തൊട്ടടുത്ത് കിടക്കുന്നു പഴയ ഇടത് കോട്ട ബംഗാളിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. 2014 ല്‍ ലഭിച്ച 2 സീറ്റെങ്കിലും നില നിര്‍ത്താന്‍ വലിയ പാട് പെടേണ്ടി വരും.

ബംഗാളില്‍

ബംഗാളില്‍

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് മാത്രമാണ് ചെറിയൊരു ആശ്വാസമായി കാണുന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ പഴയ ജനറല്‍ സെക്രട്ടറി നിലപാട് മയപ്പെടുത്തിയതും പാര്‍ട്ടി അണികള്‍ പ്രതീക്ഷയായി കാണുന്നു.

പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തി ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല. അത്തരമൊരു നീക്കത്തിന് സിപിഎം തയ്യാറാകില്ല. പ്രാദേശികാടിസ്ഥാനത്തില്‍ ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കരാട്ട് വ്യക്തമാക്കി.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സീറ്റ് ധാരണയ്ക്കുള്ള നീക്കങ്ങള്‍ സജീവമായിരിക്കേയാണ് കാരാട്ടിന്റെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്. സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും രാഹുല്‍ ഗാന്ധിയും ഈ മാസം അവസാനം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

കോണ്‍ഗ്രസും സിപിഎമ്മും

കോണ്‍ഗ്രസും സിപിഎമ്മും

സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളില്‍ 18-20 സീറ്റുകളില്‍ മത്സരിക്കാനാണാണ് കോണ്‍ഗ്രസ് നീക്കം. ബാക്കി സീറ്റുകള്‍ ഇടതുമുന്നണിക്ക് വിട്ടുനല്‍കും. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിന് രണ്ടും എംപിമാരാണ് ഉള്ളത്. ബിജെപി, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും നീക്കം നടത്തുന്നത്.

കോണ്‍ഗ്രസിലെ ഒരു വിഭാഗം

കോണ്‍ഗ്രസിലെ ഒരു വിഭാഗം

യച്ചൂരിയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം തിരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇരുപാര്‍ട്ടിയിലേയും സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. തങ്ങളെ പൂര്‍ണ്ണമായി അവതരിപ്പിക്കുന്ന തൃണമൂലിനോട് അടുക്കുന്നതിലും നല്ലത് സിപിഎമ്മാണ് എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും

മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാവാനാണ് സിപിഎം ശ്രമിക്കുന്നത്. കര്‍ഷകര്‍ക്ക് വലിയ സ്വാധീനമുള്ള പാല്‍ഘഡ് ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയുണ്ടെങ്കില്‍ വിജയിച്ചു കയറാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി നിന്ന് ഒന്നോ രണ്ടോ സീറ്റില്‍ മത്സരിക്കാമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

ഏക സംസ്ഥാനം

ഏക സംസ്ഥാനം

മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളെല്ലാം മാറ്റിനിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് ജയം ഉറപ്പുള്ള ഒന്നിലേറെ മണ്ഡലങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ വിലയിരുത്തല്‍ കൂടിയാവും ലോക്‌സഭാ തിരഞ്ഞെടുപ്പ്.

യുഡിഎഫ് അനുകൂലം

യുഡിഎഫ് അനുകൂലം

നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്സ് പൊതുവേ ഏറെക്കുറെ യുഡിഎഫ് അനുകൂലമായ മനോഭാവമാണ് പുലര്‍ത്താറുള്ളത്. കേന്ദ്രത്തില്‍ ബിജെപിയ പ്രതിരോധിക്കേണ്ടത് കോണ്‍ഗ്രസ് ആയതിനാല്‍ ബിജെപി വിരുദ്ധരുടേയും ന്യൂനപക്ഷങ്ങളുടേയും വോട്ട് യുഡിഎഫിന് സമാഹരിക്കാന്‍ കഴിഞ്ഞേക്കും.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഉടക്കി നില്‍ക്കുന്നതും തിരിച്ചടിയാണ്. ഭൂരീപക്ഷ സമുദായത്തില്‍ നിന്ന് വലിയൊരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ബിജെപിയിലേക്കും പോകും എന്നുറപ്പാണ്.

സര്‍വ്വേ പ്രവചനം

സര്‍വ്വേ പ്രവചനം

ഈ ഒരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എങ്ങനെ പിടിച്ചു നില്‍ക്കാന്‍ സാധിക്കും എന്നാണ് സിപിഎം നോക്കികാണുന്നത്. യുഡിഎഫിന് വലിയ മുന്നേറ്റം പ്രവചിച്ചുകൊണ്ടുള്ള വിവിധ സര്‍വ്വേ ഫലങ്ങളും ഇടതു കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പേറ്റുന്നു.

English summary
left parties in india fearing loss loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X