അബു ഭുജാനയുടെ മരണം!!! കശ്മീർ വീണ്ടും സംഘർഷത്തിലേക്കോ!!! താഴ്വരയിൽ വീണ്ടും നിയന്ത്രണങ്ങൾ!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിൽ ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും ട്രെയിൻ സർവീസിനും നിയന്ത്രണം ഏർപ്പെടുത്തി.

കർഷക ആത്മഹത്യക്ക് പിന്നിൽ കടം മാത്രമല്ല....!!!! കാരണം മറ്റൊന്നു!!! റിപ്പോർട്ട് പുറത്ത്!!!

കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ലഷ്കർ-ഇ-ത്വയ്ബ കമാൻഡർ അബു ദുജാനയെയും കൂട്ടാളികളേയും സുരക്ഷ സേന വധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കശ്മീരിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

താഴ്വര വീണ്ടും അശാന്തമാകുന്നു

താഴ്വര വീണ്ടും അശാന്തമാകുന്നു

ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന് സംഘർഷഭരിതമായ താഴ്വര ഇപ്പോഴാണ് സാധാരണ സ്ഥിതിയിലേക്ക് മാറിയത്

സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടൽ

സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടൽ

ദക്ഷിണ കശ്മീരിലെ പുൽമ ജില്ലയിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്ക്ര‍ ത്വയ്ബ കമാൻഡർ അബു ദുജാനയും കൂട്ടാളിയും കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് ഭീകരരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും സിആര്‍പിഎഫും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ഭീകരരെ സൈന്യം വധിച്ചത്.

പാക് പൗരൻ

പാക് പൗരൻ

പാക് സ്വദേശിയായ അബു പല തവണ സുരക്ഷസേനയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മെയ് മാസത്തിൽ പുൽവാമയിൽ നിന്ന് സുരക്ഷ സേനയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

അമര്‍നാഥ് ആക്രമണത്തിൽ പിന്നിൽ

അമര്‍നാഥ് ആക്രമണത്തിൽ പിന്നിൽ

ജമ്മു-കശ്മീരിൽ അമര്‍നാഥ് യാത്രക്കാര്‍ സഞ്ചരിച്ച വാഹനവ്യൂഹങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ അബു ഇസ്മായിലുമായി ദുജാന ശത്രുതയിലായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുജാനയെ മറികടന്ന് ഡിവിഷണല്‍ കമാന്‍ഡര്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് അബു ഇസ്മായില്‍ തീര്‍ത്ഥാടകരുടെ വാഹന വ്യൂഹം ആക്രമിച്ചതെന്നാണ് വിവരം. പത്തോളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തലയ്ക്ക് 15 ലക്ഷം വിലയിട്ടു

തലയ്ക്ക് 15 ലക്ഷം വിലയിട്ടു

സൈന്യം തലക്ക് വിലയിട്ടിരുന്ന ഭീകരരിൽ ഒരളാണ് അബു ദുജാന. എ++ കാറ്റഗറിയില്‍പ്പെടുന്ന ഭീകരനായ ഇയാൾക്ക് കശ്മീര്‍ പോലീസ് 15 ലക്ഷം രൂപ വിലയിട്ടിരുന്നു. ജമ്മു കശ്മീരിലും കശ്മീര്‍ താഴ് വരയിലും സുരക്ഷാ സേനയുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടേയും പാമ്പോര്‍, ഉദ്ധംപൂര്‍ ഭീകരാക്രമണങ്ങളുടേയും സൂത്രധാരനാണെന്ന് കണ്ടെത്തിയിരുന്നു.

കശ്മീരിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ

കശ്മീരിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ

ജമ്മു കശ്മീരിലെ ഉദ്ധംപൂര്‍, പാംപോര്‍ തുടങ്ങിയ ഭീകരാക്രമകണങ്ങളുടെ സൂത്രധാരനായ ദുജാന കശ്മീരിലെ പുല്‍വാമ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ദക്ഷിണ കശ്മീരില്‍ സൈന്യത്തിനെതിരെയുള്ള പ്രതിഷേധ പ്രകടന റാലികളില്‍ ഇയാള്‍ പലപ്പോഴും പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ജൂലൈയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണാനന്തര ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബര്‍ഹാന്‍ വാനിയ്ക്കും സബ്സര്‍ ഭട്ടിനും ശേഷം

ബര്‍ഹാന്‍ വാനിയ്ക്കും സബ്സര്‍ ഭട്ടിനും ശേഷം

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയ്ക്കും സബ്സര്‍ ഭട്ടിനും ശേഷം കശ്മീരില്‍ കൊല്ലപ്പെടുന്ന മുതിര്‍ന്ന ഭീതകരനേതാവ് കൂടിയാണ് ദുജാന. സൈന്യം തയ്യാറാക്കിയ ഭീകരരുടെ പട്ടികയിലും ദുജാന ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദക്ഷിണ കശ്മീരില്‍ നടത്തിയ വന്‍ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ കൂടിയാണ് ഇയാള്‍.

English summary
Government forces killed a top commander of the Lashkar-e-Taiba in Kashmir on Tuesday, triggering street protests that left one person dead and prompted the authorities to shut down mobile internet and schools.
Please Wait while comments are loading...