കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് കേന്ദ്രം: സുരക്ഷാ ഏജന്‍സികളെ വിശ്വാസത്തിലെടുക്കണം

Google Oneindia Malayalam News

ദില്ലി: കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിന്‍വലിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. കാശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹരജികള്‍ പരിഗണിക്കണവേയാണ് കേന്ദ്രം കോടതിയെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ കാശ്മീരിലെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ സുരക്ഷാ ഏജന്‍സികളെ അനുവദിക്കണം. സുരക്ഷാ ഏജന്‍സികളെ കോടതി വിശ്വാസത്തിലെടുക്കണമെന്നും സോളിസിറ്റി ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

 courtkashmi

അതേസമയം കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് കുറച്ചുകൂടി സമയം കോടതി നല്‍കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ലാന്‍റ് ലൈന്‍, ബ്രോഡ്ബാന്‍റ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് വിവരം. ലാന്‍ഡ് ലൈനുകള്‍ ചിലത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. തനിക്ക് കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിന്‍റെ ഫോണ്‍ കോള്‍ രാവിലെ ലഭിച്ചുവെന്നും ജസ്റ്റിസ് എസ്എ ബോഡേ പറഞ്ഞു. അതേസമയം തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാനപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ന് രാവിലെയാണ് കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച നാല് ഹര്‍ജികളും സുപ്രീം കോടതി പരിഗണിച്ചത്.എന്നാല്‍ ഹരജികളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയെ ആണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ശര്‍മ്മയുടെ ഹരജി പരിഗണിക്കാന്‍ പോലും അര്‍ഹമ്മല്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അതേസമയം കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അനുരാധ ബാസിന്‍ കോടതിയെ സമീപിച്ചത്.

English summary
Let security agencies be trusted; centre to supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X